ഇപ്പോള്‍ ബ്രിട്ടണില്‍ കടുത്ത സാമ്പത്തികമാന്ദ്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനിടയിലും വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഒരു കുറവുമില്ല. അതിന്‍റെ ഏറ്റവും ഉദാഹരണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം. ബ്രിട്ടണിലെ ബാങ്കുകള്‍ കാണിച്ച തട്ടിപ്പിനെക്കുറിച്ചുള്ള ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
ബ്രിട്ടണിലെ പ്രധാനപ്പെട്ട ബാങ്കുകളെല്ലാംതന്നെ അവരുടെ സാമ്പത്തിക ഉത്പന്നങ്ങള്‍ തെറ്റായ വിറ്റഴിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കായിട്ടാണ് സാമ്പത്തിക ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരിക്കുന്നത്. ഇവരുടെ അറിവില്ലായ്മ ബ്രിട്ടണിലെ പ്രമുഖ ബാങ്കുകള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാര്‍ക്ലെയ്സ് , എച്ച്എസ്ബിസി, ലോയ്ഡ് ബാങ്കിംങ്ങ് ഗ്രൂപ്പ്, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍റ് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ക്കെതിരെയാണ് ഇപ്പോള്‍ നിയമനടപടി എടുക്കാനൊരുങ്ങുന്നത്. ബില്യണ്‍ കണക്കിന് പൌണ്ടിന്‍റെ കള്ളത്തരമാണ് ബാങ്കുകള്‍ നടത്തിയിരിക്കുന്നത്. ബാങ്കുകളില്‍നിന്ന് തങ്ങള്‍ വാങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഇത്രയും നികുതി ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു പല ഉപഭോക്താക്കളും പരാതിപ്പെട്ടു. ഉയര്‍ന്ന നികുതിയാണ് പല ഉത്പന്നങ്ങള്‍ക്കും ബാങ്കുകള്‍ ഈടാക്കിയിരുന്നത്.
ആര്‍ബിഎസ് ഇക്കാര്യത്തില്‍ വലിയ ആശങ്കയെക്കുറിച്ച് വളരെ ബോധവാന്മാരായിരുന്നുവെന്ന് ദ സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ബിഎസിന്‍റെ ആഭ്യന്തര കണക്കെടുപ്പില്‍ ഇക്കാര്യം വ്യക്തമായിരുന്നുവെന്ന് ടെലിഗ്രാഫ് സൂചിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ ബ്രിട്ടണിലെ ബാങ്കുകളില്‍നിന്ന് വാങ്ങിയ പല ഉത്പന്നങ്ങളും വന്‍വിലയിടിവും മറ്റും നേരിട്ടതാണ് പ്രശ്നമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല