സിനിമാ നടിയാണെന്ന് പറഞ്ഞ് എന്തും എഴുതിപ്പിടിപ്പിക്കാമോ? പ്രിയാമണിയുടെ ചോദ്യമാണിത്. തന്നെ കുറിച്ച് ‘ഇല്ലാവചനം’ എഴുതിപ്പിടിപ്പിച്ച തമിഴ് മാഗസിനോടാണ് പ്രിയ നിലവിട്ട് പൊട്ടിത്തെറിച്ചത്. സിസിഎല്‍ മത്സരമാണ് മറ്റ് പല നടികളെ പോലെ പ്രിയക്കും പാരയായത്.
സിസിഎല്‍ ഫൈനലിന് അടുത്ത ദിവസം നടന്ന ഒരു പാര്‍ട്ടിയില്‍ നടി ഓവറായി മദ്യപിച്ചു എന്നും പരിചയമുളള ചില യുവാക്കള്‍ ചേര്‍ന്നാണ് അവരെ മുറിയില്‍ എത്തിച്ചതെന്നും തമിഴ് മാസികയായ ‘കുങ്കുമ’ത്തില്‍ വന്ന വാര്‍ത്തയാണ് പ്രശ്‌നമായത്. എന്തായാലും മദ്യപിച്ചു എന്നുമാത്രമല്ല യുവാക്കള്‍ സഹായിച്ചു എന്നും വാര്‍ത്ത വന്നതോടെ പ്രിയ മാഗസിന്‍ അധികൃതരോട് ചൂടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു നടിയെ കുറിച്ച് എന്തും എഴുതാമോ എന്ന് ചോദിച്ച നടി അവാസ്‌തവമായ വാര്‍ത്ത പടച്ചുവിട്ട റിപ്പോര്‍ട്ടറിന്റെ നമ്പറും ചോദിച്ചുവത്രെ. റിപ്പോര്‍ട്ടറിന്റെ കാര്യം താന്‍ ശരിയാക്കിക്കൊളളാം എന്നും പ്രിയ പറഞ്ഞുവെന്നാണ് ചെന്നൈയില്‍ നിന്നുളള വാര്‍ത്തകള്‍!
ഹൈദരാബാദിലെ ഫൈനല്‍ മാച്ചിനു ശേഷം താന്‍ നേരെ കൊച്ചിയില്‍ സഹോദരിയുടെ വീട്ടിലേക്കാണ് പോയതെന്നും പാര്‍ട്ടിയിലും ആഘോഷത്തിലുമൊന്നും പങ്കെടുത്തില്ല എന്നും പ്രിയ വിശദീകരിക്കുകയും ചെയ്‌തു. കുടിക്കാതെ ഫിറ്റായി എന്ന് പറഞ്ഞാല്‍ ആര്‍ക്കായാലും കോപം വരില്ലേ?
ഈ വര്‍ഷം പകുതിയോടെ പുറത്തിറങ്ങുന്ന ചന്ദ്രകാന്ത് സിംഗിന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡിലെ നായികാ പദവിയും സ്വന്തമാക്കിയിരിക്കുകയാണ് പ്രിയാമണി. ജനീലിയയുടെ ഭര്‍ത്താവ് റിതേഷാണ് ഈ ചിത്രത്തില്‍ പ്രിയയുടെ നായകനാവുന്നത്. രാവണിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല