1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2012

സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ അര്‍ജ ന്റൈന്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ റെയ്സിംഗ് സണ്ടര്‍ലന്‍ഡിനെ 2-0 നു പരാജയപ്പെടുത്തി. ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം പത്തായി കുറച്ചു. മറ്റു മത്സരങ്ങളില്‍ അത്ലറ്റികൊ മാഡ്രിഡ് 2-0 ന് ഗ്രനേഡയെയും എസ്പാനിയോള്‍ 5-1 ന് റയോ വല്ലകാനൊയെയും ഒസാസുന 2-1 ന് അത്ലറ്റികൊ ബില്‍ബാവൊയെയും പരാജയപ്പെടുത്തി.

ലീഗില്‍ 26 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 70 പോയിന്റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 60 പോയിന്റേ ഉള്ളൂ. സണ്ടര്‍ലന്‍ഡിന്റെ മൈതാനത്ത് ഇറങ്ങിയ ബാഴ്സലോണയ്ക്കായി 29-ാം മിനിറ്റില്‍ ലയണല്‍ മെസി ലക്ഷ്യം കണ്ടു. ബാഴ്സയ്ക്കു ലഭിച്ച സെറ്റ് പീസ് മുതലാക്കി ഫാബ്രിഗസ് നല്കിയ പാസില്‍ നിന്നാണ് മെസിയുടെ ഗോള്‍. 56-ാം മിനിറ്റില്‍ ബാഴ്സലോണയ്ക്ക് അനുകൂലമായി പെനാല്‍റ്റി കിക്ക്. മെസിയുടെ സ്പോട്ട് കിക്ക് ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലതു മൂലയില്‍ ഭദ്രമായി പതിച്ചു. 2-0 ന് ബാഴ്സ മുന്നില്‍.

തുടര്‍ന്ന് ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ബാഴ്സലോണയ്ക്കു ലീഡുയര്‍ത്താന്‍ സാധിച്ചില്ല. ഗോള്‍ മടക്കാനുള്ള റെയ്സിംഗ് സണ്ടര്‍ലന്‍ഡിന്റെ ശ്രമവും വിജയിക്കാതിരുന്നതോടെ ബാഴ്സലോണ തലയുയര്‍ത്തി മൈതാനം വിട്ടു.

കലു ഉചെയുടെ ഹാട്രിക്കിലൂടെയാണ് എസ്പാനിയോള്‍ റയോ വയ്യക്കാനൊയെ 5-1 നു കീഴടക്കിയത്. 4, 45, 68 മിനിറ്റുകളിലായിരുന്നു കലു ഉചെയുടെ ഗോളുകള്‍. ഫിലിപെ കുട്ടീഞ്ഞൊ (10, 22) രണ്ടു ഗോള്‍ നേടി. 54-ാം മിനിറ്റില്‍ റൌള്‍ തമുഡൊയുടെ വകയായിരുന്നു വല്ലക്കാനൊയുടെ ആശ്വാസ ഗോള്‍്. സ്പാനിഷ് ലീഗില്‍ 32 ഗോളുമായി റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്യാനോ റൊണാള്‍ ഡോയാണ് മുന്നില്‍ 30 ഗോളുമായി മെസി തൊട്ടുപിന്നിലുണ്ട്. ബാഴ്സ കിരീടം ഏറെക്കുറെ കൈവിട്ടെങ്കിലും ടോപ് സ്കോറര്‍ പദവിയില്‍ മെസിയെ എത്തിക്കാനുള്ള തത്രപ്പാടിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.