1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2012

ചുവന്ന മാംസം എന്ന് പേരുള്ള മട്ടന്‍, പോര്‍ക്ക്, ബീഫ്‌ തുടങ്ങിയ മാംസങ്ങള്‍ ദിനംപ്രതിയെന്നവണ്ണം കഴിക്കുന്നത്‌ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും എന്ന് പഠനം. ഇത് മരണത്തിന് വരെ കാരണമാകും എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം കഴിക്കുന്ന രണ്ടു കഷ്ണം പന്നിയിറച്ചി ഹൃദ്രോഗത്തിനും ക്യാന്‍സറിനും ഉള്ള സാധ്യത 20% വരെ വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. മുന്‍പ് റെഡ്‌ മീറ്റ്‌ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാണ് എന്ന് കണ്ടെത്തിയിരുന്നു എങ്കിലും ഇത്ര കഠിനമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇത് വരുത്തുക എന്ന് കണ്ടെത്തിയിരുന്നില്ല.

മുപ്പതു വര്‍ഷത്തോളം 120,000 ആളുകളിലാണ് ഈ ഗവേഷണം നടത്തിയത്. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ആണ് ഈ ഗവേഷണം നടത്തിയത്. ഇതില്‍ 24000 പേര്‍ ഗവേഷണത്തിനിടയില്‍ മരണപ്പെട്ടു. ദിവസം പകുതി എന്നാല്‍ റെഡ്‌ മീറ്റ് കഴിക്കാതിരിക്കുന്നത് മരണത്തിനുള്ള സാധ്യത 7.6-9.3% വരെ കുറയ്ക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദിനം പ്രതിഏകദേശം എണ്‍പത്തിഅഞ്ചു ഗ്രാം റെഡ്‌ മീറ്റ്‌ ഒഴിവാക്കുന്നതാണ് മരണത്തിനുള്ള സാധ്യത കുറയ്ക്കുന്നത് എന്ന് വിദഗ്ദ്ധര്‍ അറിയിച്ചു.

ഉണക്കി സൂക്ഷിക്കുന്ന റെഡ്‌ മീറ്റ്‌ കഴിക്കുന്നത്‌ മരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 20% അധികമാണ് ഇത് വഴിയുള്ള മരണ സാധ്യത. സാധാരണ റെഡ്‌ മീറ്റ്‌ മരണ സാധ്യത 12% വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ മാംസം കഴിക്കുന്നതോടെ ഹൃദ്രോഗം വന്നു മരിക്കുന്നതിനുള്ള സാധ്യത 16% കൂടുതലും ക്യാന്‍സര്‍ വന്നു മരിക്കുന്നതിനുള്ള സാധ്യത 10% കൂടുതലുമാണ്.

ഉണക്കി സൂക്ഷിച്ച റെഡ്‌ മീറ്റ്‌ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ വരുവാനുള്ള സാധ്യത 16% വര്‍ദ്ധിപ്പിക്കും. ഹൃദ്രോഗ സാധ്യത 21% അധികമാവുകയും ചെയ്യുന്നു. റെഡ്‌മീറ്റിനു പകരം മത്സ്യം നമ്മുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആയുസ്സ്‌ വര്‍ദ്ധിപ്പിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്. കോഴിയിറച്ചി പോലും റെഡ്‌ മീറ്റിന്‍റെ അത്ര ഉപദ്രവകാരിയല്ല. പയര്‍ വര്‍ഗ്ഗങ്ങളും പാലുല്‍പന്നങ്ങളും കഴിക്കുന്നത്‌ ആരോഗ്യത്തിനു അത്യുത്തമമാണ്. ബ്രിട്ടണില്‍ റെഡ്‌ മീറ്റ്‌ എന്നത് ഒഴിച്ച് കൂടാനാകാത്ത ഭക്ഷണമാണ് എന്നിരിക്കെ ഈ പഠനം വളരെ പ്രസക്തിയുള്ളതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.