കുടല് വാതം വരാതിരിക്കുന്നതിനായി മുറുക്കി പുതപ്പിക്കുന്ന കുട്ടികള്‍ക്ക് ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ ഇടുപ്പ്
പ്രശ്നങ്ങള്‍ കണ്ടു വരുന്നതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു. പുതപ്പിക്കുന്നത് കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതിനു സഹായകമാകും എന്നു കരുതുന്നതിനാലാണ് പല മാതാപിതാക്കളും ഇതേ രീതി വീണ്ടും പിന്തുടരുന്നത്.
എന്നാല്‍ ഇത് ഹിപ് ഡേസ്പ്ലാസ്യ എന്ന രോഗത്തിന് കാരണമാകും എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ജനന സമയത്ത് കുട്ടിയുടെ ഇടുപ്പ് വളരെ അയവുള്ളതായിരിക്കും. പക്ഷെ മുറുക്കത്തില്‍ പുതപ്പിക്കുന്നത് കാലുകളടക്കമുള്ള അവയവങ്ങളെ ഉറക്കുവാന്‍ സഹായിക്കുമെന്നാണ് കരുതി വരുന്നത്.
ഈ രീതി ലോകത്തില്‍ എല്ലായിടത്തും ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതപ്പിക്കുന്നത് മുറുക്കത്തില്‍ ആയതിനാല്‍ പല ആരോഗ്യപ്രശ്നങ്ങളും കുട്ടികളില്‍ സംജാതമാകുന്നുണ്ട്. നിരീക്ഷിക്കപ്പെട്ട നൂറു കുഞ്ഞുങ്ങളില്‍ ഇരുപതു പേര്‍ക്കെങ്കിലും ഇടുപ്പിന് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇടുപ്പ് പ്രശ്നങ്ങള്‍ ഉണ്ടായ 85% കുഞ്ഞുങ്ങളെയും ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചിലര്‍ക്കെങ്കിലും ഇത് സ്ഥിരമായ അവസ്ഥയായി മാറും എന്നുള്ളത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ശരിയായ രീതിയില്‍ പുതപ്പിക്കുന്നത് കുട്ടികള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ സൃഷ്ട്ടിക്കുന്നില്ല എന്ന് മാത്രവുമല്ല അത് കുട്ടികളില്‍ നല്ല രീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം അഞ്ചില്‍ ഒരു കുഞ്ഞിനു വച്ച് എല്ല് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്. കുടല് വാതം എന്നത് കുട്ടികളില്‍ അസ്വസ്ഥത ഉണ്ടാക്കും അത് വഴി കരയുന്നതും പതിവാണ്.
ഇത് ഒഴിവാക്കുന്നതിനാണ് മാതാപിതാക്കള്‍ കുട്ടികളെ മുറുക്കത്തില്‍ പുതപ്പിക്കുന്നത്. പക്ഷെ കുടല് വാതം കുട്ടികളില്‍ നീണ്ടു നില്ക്കും എന്നതിന് യാതൊരു തെളിവും ഇത് വരെയും ലഭിച്ചിട്ടില്ല. ആദ്യകാലങ്ങളില്‍ കാണപ്പെടുകയും പതിയെ അപ്രത്യക്ഷമാകുകയുമാണ് സാധാരണ ഈ രോഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല