1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2012

ഒരാള്‍ക്ക് മറ്റൊരാളുടെ മൂക്കിനോടും കണ്ണിനോടുമൊക്കെ ഇഷ്ടം തോന്നാന്‍ ഒരുപാട് സാധ്യതയുണ്ട്. മൂക്കിനോടും കണ്ണിനോടും മാത്രമല്ല മറ്റ് പല അവയവങ്ങളോടും ഇഷ്ടംതോന്നാന്‍ സാധ്യതയുണ്ട്. താരങ്ങളോടുള്ള ഇഷ്ടങ്ങളെ വിശകലനം ചെയ്താല്‍ ഇത്തരം കാര്യങ്ങളിലേക്ക് പോകാം. എന്നാല്‍ ഒരു പാവയുടെ മൂക്കിനോട് പ്രേമം തോന്നുക, അതിനുവേണ്ടി 10,000 പൌണ്ട് മുടക്കുക എന്നൊക്കെ പറഞ്ഞാല്‍ അതൊരു അതിശയം തന്നെയാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

പാവയെന്ന് ചുമ്മാതെ തള്ളികളയാനൊന്നും പറ്റില്ല. പാവകളുടെ ലോകത്തെ രാജകുമാരിയുടെ മൂക്കിനോടാണ് ഷാര്‍ലെറ്റ് ഹോത്ത്മാന് പ്രേമം തോന്നിയിരിക്കുന്നത്. ബാര്‍ബിയുടെ മൂക്കിനോട് പ്രേമം തോന്നി, എന്നാല്‍ തന്‍റെ അങ്ങനെയങ്ങ് മാറ്റാമെന്ന് ഷാര്‍ലെറ്റ് വിചാരിച്ചു. ചുമ്മാതെ വിചാരിക്കുക മാത്രമല്ല അതിനുവേണ്ടി പതിനായിരം പൌണ്ട് മുടക്കുകയും ചെയ്തു ഷാര്‍ലെറ്റ്.

മൂക്ക് ബാര്‍ബിയുടേത് പോലെയാക്കിയ ഷാര്‍ലെറ്റ് മുടിയും അങ്ങനെയാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചെന്ന് പറയേണ്ടതില്ലല്ലോ? ഒരു ക്ലിനിക്കില്‍ ചെന്നിട്ട് ബാര്‍ബിയുടെ മൂക്കിനോട് ചേര്‍ന്ന രീതിയില്‍ മാറ്റിതരണം എന്ന് പറയുകയായിരുന്നുവെന്നാണ് ഷാര്‍ലെറ്റ് പറയുന്നത്. ക്ലിനിക്കിലെ വിദഗ്ദര്‍ ആദ്യം ഇതുകേട്ട് അമ്പരുവെന്നാണ് ഷാര്‍ലെറ്റ് ആവേശത്തോടെ പറയുന്നത്. എന്നാല്‍ പിന്നീട് അവര്‍ പറഞ്ഞ പൈസ കൊടുത്ത് കാര്യമങ്ങ് സാധിച്ചതായും ഷാര്‍ലെറ്റ് പറയുന്നു.

നൂറുകണക്കിന് ബാര്‍ബി ഡോളുകളെയാണ് ഷാര്‍ലെറ്റ് സൂക്ഷിച്ചിരിക്കുന്നത്. ശരിക്കും ബാര്‍ബിയുടെ ആരാധിക തന്നെയാണ് ഷാര്‍ലെറ്റ്. ജിം ബാര്‍ബി, ട്രോപ്പിക്കല്‍ ബാര്‍ബി, സിന്‍ണ്ട്രല്ല ബാര്‍ബി, ചൈനീസ് ന്യൂ ഇയര്‍ ബാര്‍ബി തുടങ്ങി പല തരത്തിലുള്ള ബാര്‍ബി ഡോളുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.