നമ്മുടെ ജീവിക്കുന്ന സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് രോഗത്തിനുള്ള സാധ്യത കൂടുകയും കുറയുകയും ചെയ്യും എന്നുള്ളത് തള്ളിക്കളയാനാകാത്ത സത്യം തന്നെയാണ്. ഇത്തരത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ് കാരണം ലിംഗാഗ്രചര്‍മ്മം മുറിച്ചു മാറ്റുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പുതിയ ഗവേഷണഫലം തെളിയിച്ചിരിക്കുകയാണ്. ഫ്രെഡ് ഹചിന്സന് ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ആണ് ഈ ഗവേഷണം നടത്തിയത്.
ആദ്യ ലൈംഗിക ബന്ധത്തിന് മുന്‍പ് ലിംഗാഗ്ര ചര്‍മ്മം മുറിച്ചു മാറ്റിയവര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത 15% വരെ കുറയും എന്നാണു ഈ ഗവേഷണ ഫലം. ചില രോഗാണു ബാധകള്‍ ക്യാന്‍സര്‍ വരുന്നതിനു കാരണമാകും എന്നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഗവേഷണം.
സുന്നത്ത് നടത്തുന്നത് ലൈംഗികമായി സംക്രമിക്കുന്ന രോഗങ്ങള്‍ക്കെതിരെ സംരക്ഷണം നല്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്സറിനെതിരെയും ഇത് സംരക്ഷണം നല്‍കുന്നുണ്ടെന്ന അറിവ് പല ഗവേഷകരെയും അത്ഭുതപ്പെടുത്തി. 3999 പുരുഷന്മാരിലാണ് ഗവേഷണം നടത്തിയത്. ഇതില്‍ പകുതി പേര് രോഗം ഇല്ലാത്തവരും ബാക്കി പകുതി രോഗം ഉള്ളവരുമായിരുന്നു. മുന്‍പേ സുന്നത് ചെയ്തവര്‍ക്ക് പ്രോസേറ്റ് ക്യാന്‍സര്‍ സാധ്യത 15% കുറഞ്ഞതായി പിന്നീട് കണ്ടെത്തുകയായിരുന്നു.
സുന്നത് നടത്താതിരുന്ന പുരുഷന്മാരില് ലൈംഗിക രോഗങ്ങള്‍ സംക്രമിക്കുവാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ലൈംഗിക രോഗങ്ങള്‍ പഴുപ്പിനു കാരണമാകുകയും ഇത് വഴി ക്യാന്‍സര്‍ ഉണ്ടാകുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും എന്നാണു ഗവേഷകര്‍ പറയുന്നത്. ലിംഗാഗ്രചര്‍മ്മം മുറിച്ചു കളയുന്നതിലൂടെ ബാക്ടീരിയ, വൈറസ് എന്നീ അണുക്കള്‍ രക്ത പ്രവാഹത്തിലേക്ക് പകരുന്നത് തടയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല