റിച്ചാര്ഡ് ബ്രാന്സനിന്റെ വിര്‍ജിന്‍ മണി ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് കുത്തനെ കൂട്ടുന്ന വാര്‍ത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മോര്‍ട്ഗേജ് നിരക്ക് മറ്റു ബാങ്കുകള്‍ വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ദ്ധനവ് എന്ന് പറയപ്പെടുന്നു. ഈ അടുത്ത് വാങ്ങിയ നോര്‍ത്തേണ്‍ റോക്ക് സ്ഥാപനത്തിലെ അടക്കമുള്ള ഉപഭോക്താക്കളെ ഈ വര്‍ദ്ധനവ് ബാധിക്കും. 16.8% ല്‍ നിന്നും 24.9% ലേക്ക് ആണ് പലിശ നിരക്ക് ഉയര്‍ത്തിയതായി വിര്‍ജിന്‍ മണി പറയുന്നത്.
ബാലന്‍സ് ട്രാന്‍സ്ഫര്‍ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് 18.9% ല്‍ നിന്നും 27.9%ലേക്കാണ് കൂടിയിട്ടുള്ളത്. ഇത് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാണ്. പുതുതായി ചേരുന്ന ഉപഭോക്താക്കള്‍ക്ക് പഴയ നിരക്കാണ് ഇവര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അക്കൌണ്ട് വരുമാനത്തിലെ കണക്കുകള്‍ അനുസരിച്ചാണ് ഈ നിരക്ക് വര്‍ദ്ധനവ് പലരിലും ഉപയോഗിക്കുവാന്‍
പോകുന്നത് എന്ന്‍ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ ഒരു ശതമാനം പേരെ മാത്രമേ ഈ നിരക്ക് വര്‍ദ്ധനവ് ബാധിക്കൂ എന്ന് വിജിന്‍ മണി മുന്‍പേ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സര്‍ റിച്ചാര്‍ഡ് ബ്രാന്സന്‍ നോര്‍ത്തേണ്‍ റോക്ക് വാങ്ങിയത്. ഇതിനു എഴുപതു അഞ്ചു ശാഖകളും പതിനാലു ബില്ല്യന്‍ മോര്‍ട്ട്ഗെജും ഒരു മില്ല്യന്‍ ഉപഭോക്താക്കളും പതിനാറു മില്ല്യന്‍ സേവിങ്ങ്സും ഉണ്ടായിരുന്നു. ഇപ്പോഴും പുതിയ ഉപഭോക്താക്കള്‍ക്ക് വിര്‍ജിന്‍ മണി പരസ്യപ്പെടുത്തുന്ന വാഗ്ദാനം 16.8% ആണ്. പക്ഷെ പലിശ നിരക്ക് വര്‍ധിച്ചതായി കാണിച്ചു മുപ്പതു ദിവസത്തെ നോട്ടീസ് പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതേ രീതി പിന്തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലാണ്ടും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല