സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നു മടങ്ങുകയായിരുന്ന ബല്‍ജിയംകാര്‍ സഞ്ചരിച്ച ബസ് തകര്‍ന്ന് 22 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളും ആറു മുതിര്‍ന്നവരും മരിച്ചു. ചൊവ്വാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ വലൈ സ് സ്റേറ്റിലുണ്ടായ ദുരന്തത്തില്‍ 24 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ടണലിലൂടെ സഞ്ചരിച്ച മൂന്നു ബസുകളിലൊന്ന് ഭിത്തിയില്‍ ഇടിച്ചു തകരുകയായിരുന്നു. ആല്‍പ്സില്‍ സ്കീയിംഗിനുശേഷം മടങ്ങിയ വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. 24 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സില്‍ അധ്യാപകര്‍ ഉള്‍പ്പെടെ 52 പേര്‍ ഉണ്ടായിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞുകാല കായിക വിനോദം കഴിഞ്ഞശേഷം സ്വദേശമായ ബെല്‍ജിയത്തിലേക്ക് മടങ്ങിയ സ്കൂള്‍ ബസ് ചൊവ്വാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. സ്വിറ്റ്സര്‍ലന്‍ഡിലെ വാലീസ് പ്രദേശത്തിനടുത്തുള്ള എ ഒന്‍പത് എന്ന നാഷനല്‍ ഹൈവേയിലുള്ള തുരങ്കത്തിനുള്ളിലെ ഭിത്തിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടായ ഉടന്‍ ബസ്സിന് തീപിടിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.
സംഭവമറിഞ്ഞയുടനെ ഇരുനൂറിലധികം രക്ഷാപ്രവര്‍ത്തകര്‍ വളരെ പണിപ്പെട്ട് തീ അണച്ച് 24 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ഹെലികോപ്ടറില്‍ അടുത്തള്ള ആശുപത്രിയില്‍ എത്തിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലുണ്ടായ ബസ് അപകടവാര്‍ത്ത ബെല്‍ജിയന്‍ ജനതയെ ഞെട്ടിച്ചു. മരിച്ചവരുടെ ആശ്രിതര്‍ സംഭവസ്ഥലത്ത് എത്തിയതായി സ്വിസ് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല