അങ്ങനെ ചാര്‍മി വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചുതുടങ്ങി. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന എന്ന ചിത്രത്തിലാണ് ചാര്‍മി വീണ്ടും അഭിനയിക്കാന്‍ എത്തിയത്. നേരത്തെ കാട്ടുചെമ്പകം, ആഗതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചാര്‍മി അഭിനയിച്ചിരുന്നു. തെലുങ്കില്‍ പ്രശസ്‌തയായ നടിയാണ് ചാര്‍മി. മല്ലിക എന്ന കഥാപാത്രത്തെയാണ് ചാര്‍മി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തെരുവ് ഗൂണ്ടയായി മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മോനായി എന്നാണ്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി, ചാര്‍മി എന്നിവര്‍ക്ക് പുറമെ മുരളി കൃഷ്‌ണ, ലക്ഷ്‌മിപ്രിയ, വിജയകുമാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. താപ്പാനയുടെ ചിത്രീകരണം പാലക്കാട്ടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല