മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും യുവതാരം ആസിഫലിയ്ക്കും ഇപ്പോള്‍ വേണ്ടത് ഒരു സൂപ്പര്‍ഹിറ്റാണ്. കഴിഞ്ഞ കുറെനാളുകളായി സൂപ്പര്‍ഹിറ്റുകളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ഇരുവരും. ഏതായാലും രണ്ടുപേര്‍ക്കും കൂടി ഒരു സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്.
നവാഗതനായ അനൂപ് കണ്ണന് സംവിധാനം ചെയ്യുന്ന ജവാന് ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ആസിഫും ഒന്നിച്ച് അഭിനയിക്കുമെന്നാണ് സൂചന. പ്രശസ്തനായ ജെയിംസ് ആല്‍ബര്‍ട്ടാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ശിക്കാരി എന്ന ചിത്രം ബോക്സോഫീസില്‍ പരാജയമാകുന്നതായാണ് റിപ്പോര്‍ട്ട്.
അതേപോലെ ആസിഫ് ഒടുവില്‍ ചെയ്ത ഉന്നം, അസുരവിത്ത്, വയലിന് തുടങ്ങിയ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയില്ല. മമ്മൂട്ടി ഇപ്പോള്‍ ജോണി ആന്റണിയുടെ താപ്പാന എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സജി സുരേന്ദ്രന്റെ ഹസ്ബന്റ്സ് ഇന്‍ ഗോവ എന്ന ചിത്രത്തിലാണ് ആസിഫ് ഇപ്പോള്‍ വേഷമിടുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ജവാന് ഓഫ് വെള്ളിമലയുടെ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല