മയക്കുമരുന്ന ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. എന്നാല്‍ അതിനുമപ്പുറം ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. അമേരിക്കയിലും ബ്രിട്ടണിലുമുള്ളവര് ഉപയോഗിക്കുന്ന മയക്കുമരുന്നുകളെക്കുറിച്ചും മറ്റുമുള്ള ഒരു ആനിമേഷനാണ് ഇവിടെ കാണിക്കുന്നത്. അമേരിക്കയിലേയും ബ്രിട്ടണിലേയും 15,500 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്നാണ് ഗാര്‍ഡിയനും മിക്സ്മാഗും ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.
പലരും മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് വണ്ടിയോടിക്കുന്നതായി ഇവര്‍ കണ്ടെത്തി. ഇവരില്‍ ചിലരെങ്കിലും ഒരു വെളുത്ത പൊടി ഉപയോഗിക്കുന്നുവെന്നല്ലാതെ വേറൊന്നുമല്ലെന്ന് വെളിപ്പെടുത്തി. ഒരുതരത്തിലും വിശ്വാസമില്ലാത്ത ഒരാളുടെ കൈയ്യില്‍നിന്ന് കിട്ടുന്ന മയക്കുമരുന്ന് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു കൂട്ടര് വെളിപ്പെടുത്തി. അതേസമയം ഉപയോഗിച്ച് തുടങ്ങുന്ന ചെറുപ്പക്കാര്‍ക്ക് അപരിചിതരുടെ പക്കല്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നതാണിഷ്ടം.
അമേരിക്കയിലേയും ബ്രിട്ടണിലേയും ചെറുപ്പക്കാരില്‍ ഭൂരിപക്ഷവും കഞ്ചാവ് ഉപയോഗിക്കുന്നവരോ മദ്യപിക്കുന്നവരോ ആണ്. ബ്രിട്ടണിലെ 3.5% പേരും ദിവസവും കൂടിയയിനം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണന്നും സര്‍വ്വേ നടത്തിയവര്‍ കണ്ടെത്തി. എല്ലാദിവസവും മദ്യപിക്കുന്നവരില്‍ മിക്കവാറും പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നരാണെന്നും ഗവേഷകര്‍ കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല