ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ മാസ് സെന്ററുകളില്‍ ഒന്നായ സെഡ്ജ്ലിയില് ഈസ്റ്റര്‍ കുര്‍ബാന ഏപ്രില്‍ ഏഴ് ശനിയാഴ്ച നടക്കും.ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ അതിരൂപത ചാപ്ളിന്‍ ഫാദര്‍ സോജി ഓലിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.ഈസ്റ്റര്‍ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ തദ്ദേശീയരായ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പള്ളിയുടെ വിലാസം
St Chad & All Saints R C Church
2 Catholic La Dudley DY3 3UE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല