1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2012

തെന്നിന്ത്യയെ സ്വഭാവനടിയായും മാദകനടിയായും കയ്യിലെടുത്ത താരമാണ് ഉണ്ണിമേരി എന്ന ദീപ. മലയാളത്തില്‍ ഉണ്ണിമേരി എന്നാണ് ഈ നടി അറിയപ്പെട്ടതെങ്കില്‍ തമിഴിലും തെലുങ്കിലും ദീപ എന്ന പേരിലാണ് അറിയപ്പെടുന്നത്. നീണ്ട അഭിനയ ജീവിതത്തിന് ശേഷം വിവാഹജീവിതവും സുവിശേഷ പ്രചാരണവും ഒക്കെയായി മറഞ്ഞ ഉണ്ണിമേരി താനിനി അഭിനയിക്കാനില്ലെന്ന് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍.

കണ്ണപ്പനുണ്ണി, തച്ചോളി അമ്പു തുടങ്ങി നിരവധി മലയാള സിനിമകളിലും ജാണി, മുന്താണൈ മുടിച്ച് തുടങ്ങി പല തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഉണ്ണിമേരി തുടര്‍ന്ന് കൊളേജ് അധ്യാപകനായ റെജോയിയെ വിവാഹം ചെയ്ത് എറണാകുളത്ത് കലൂരില്‍ താമസിച്ച് വരികയായിരുന്നു. ഈയടുത്ത ദിവസം ചെന്നൈയില്‍ വന്നപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് ഉണ്ണിമേരി തന്റെ മനസ് തുറന്നത് എന്ന് കോടമ്പാക്കം വാര്‍ത്ത.

“അന്തരംഗം എന്ന സിനിമയിലൂടെയാണ് ഞാന്‍ തമിഴിലേക്ക് വന്നത്. തമിഴില്‍ ഞാന്‍ അവസാനമായി അഭിനയിച്ചത് ‘മുന്താണൈ മുടിച്ച്’ എന്ന സിനിമയിലും. തുടര്‍ന്ന് കുറച്ച് മലയാള സിനിമകളില്‍ വേഷമിട്ടു എങ്കിലും ഞാന്‍ അഭിനയം ഉപേക്ഷിച്ചു. ”

“ഭര്‍ത്താവും മകനും മരുമകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം ഞാന്‍ എറണാകുളത്തെ കലൂരിലാണ് താമസിക്കുന്നത്. എനിക്ക് അമ്പത് വയസായി. ഇനി അഭിനയിക്കാന്‍ വയ്യ. കുടുംബത്തെയും നോക്കി നല്ല വീട്ടമ്മയായി കഴിയാനാണ് എന്റെ ആഗ്രഹം. എന്തായാലും ജനങ്ങള്‍ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിയുന്നതില്‍ സംതൃപ്തിയുണ്ട്. ”

“ഒരു നടി ആയതുകൊണ്ട് എനിക്ക് ഖേദിക്കേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. മറിച്ച് അഭിമാനിക്കാന്‍ പലതും ഉണ്ടുതാനും. എന്റെ മകന് അഭിനയത്തില്‍ താല്‍‌പര്യമുണ്ട്. അടുത്തുതന്നെ അവന് ഒരു ചാന്‍‌സ് ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ. പേരക്കുട്ടിയെയും നടനാക്കാനാണ് എന്റെ താല്‍‌പര്യം.”

“സിനിമയില്‍ അഭിനയിക്കുന്നില്ല എങ്കിലും സിനിമ കാണല്‍ എന്റെ ഹോബിയാണ്. മിക്ക പുതിയ സിനിമകളും ഞാന്‍ കാണാറുണ്ട്. എന്നോടൊപ്പം അഭിനയിച്ചിരുന്ന നടികളുമായി ഞാന്‍ ഇപ്പോഴും നല്ല ബന്ധത്തിലാണ്.”

“ദിവസവും ഞാന്‍ ബൈബിള്‍ വായിക്കുന്നു. ധ്യാനവുമുണ്ട്. ഇതിനോടൊപ്പം സുവിശേഷ പ്രഘോഷങ്ങള്‍ക്കും ഞാന്‍ പോകുന്നുണ്ട്. നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകയാകണം എന്നാണ് എന്റെ ലക്‌ഷ്യം” – ഉണ്ണിമേരി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.