ശരീരം മെലിഞ്ഞുണങ്ങി സീറോ സൈസ് ആകുന്നതിനോടു തനിക്കു താത്പര്യമില്ലെന്നു ബോളിവുഡ് നടി ബിപാഷാ ബസു. അല്പമൊക്കെ മാംസളതയുളള ആരോഗ്യമുളള ശരീരമാണ് ഇന്ത്യന്‍ സ്ത്രീകളെ സുന്ദരികളാക്കുന്നത്.
ശരീരം അല്പം മാംസളമായിരിക്കുമ്പോഴാണ് ഒരു പെണ്ണു കൂടുതല്‍ സെക്സിയും സുന്ദരിയുമാകുന്നത്. ഇപ്പോള്‍ എന്റെ ശരീരഭാരം 60 കിലോയാണ്.ഇപ്പോഴത്തെ എന്റെ രൂപത്തില്‍ ഞാന്‍ ഏറെ സുന്ദരിയാണെന്നും സെക്സിയാണെന്നും ആളുകള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ ഞാനേറെ ആഹ്ളാദിക്കുന്നു. അതുകൊണ്ടു മെലിഞ്ഞു സൌന്ദര്യം നശിപ്പിക്കാന്‍ ഞാനില്ല. ബിപ്സ് വ്യക്തമാക്കുന്നു.
നീണ്ട പത്തു വര്‍ഷത്തോളം കാലം ഡേറ്റിങ്ങിലായിരുന്ന ബിപാഷ-ജോണ്‍ ഏബ്രഹാം ജോഡികള്‍ അടുത്ത കാലത്താണു പി രിഞ്ഞത്. ഇവരുടെ വേര്‍പിരിയല്‍ ബോളിവുഡിനെ ഞെട്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല