1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2012

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ബംഗ്ലാദേശിനെ നേരിടും. ജയിച്ചാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ദയനീയ കീഴടങ്ങലിന് ഏഷ്യ കപ്പ് കിരീടത്തോടെ പരിഹാരം കാണുന്നതിന് ഒരുപടികൂടി അടുക്കും ഇന്ത്യ. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 50 റണ്‍സിന് കീഴടക്കിയിരുന്നു മഹേന്ദ്ര സിങ് ധോണിയും സംഘവും. ബംഗ്ലാദേശാകട്ടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടു.

ഒരു ടീമിന് ആകെ മൂന്ന് മത്സരം മാത്രമാണുള്ളത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി ശ്രീലങ്ക ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. പാക്കിസ്ഥാന്‍ ബോണസ് പോയിന്‍റ് വിജയത്തോടെ ഫൈനല്‍ മിക്കവാറും ഉറപ്പിച്ചിട്ടുമുണ്ട്. ഇന്ന് ജയിച്ചാല്‍ 4 പോയിന്‍റോടെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ ഉറപ്പാകും. ബംഗ്ലാദേശിന് ജയിച്ചാല്‍ മാത്രമേ സാധ്യത നിലനിര്‍ത്താനാകൂ.

ഓസീസ് പേസര്‍മാര്‍ക്കു മുന്നില്‍ വിറച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പരിചതമായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചില്‍ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന സൂചനയാണ് ലങ്കയ്ക്കെതിരേയുള്ള ആദ്യ മത്സരം നല്‍കിയത്. 100ാം അന്താരാഷ്ട്ര സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിനായി ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൂടി ഫോമിലേക്കുയരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ബംഗ്ലാദേശാകട്ടെ, പാക്കിസ്ഥാനെതിരേ ജയിക്കാനാകുമായിരുന്ന മത്സരം കളഞ്ഞുകുളിച്ച നിരാശയിലും. തമീം ഇഖ്ബാല്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ ഹാഫ് സെഞ്ചുറികള്‍ നേടുകയും ഉദിച്ചുയരുന്ന താരം നസീര്‍ ഹുസൈന്‍ മികച്ച സംഭാവനയേകുകയും ചെയ്തിരുന്നു. ഇടങ്കയ്യന്‍ സ്പിന്നര്‍മാരും പേസര്‍മാരും മോശമല്ലാതെ ബൗള്‍ ചെയ്തു. എന്നിട്ടും തോല്‍വി വഴങ്ങേണ്ടി വന്നത് ആതിഥേയരെ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കെതിരേ ഒരു സര്‍പ്രൈസ് ജയം അടിച്ചെടുത്ത് ആയുസ് നീട്ടുക ബംഗ്ലാ കടുവകളുടെ ല ക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.