സാധാരണ പല്ല് വേദന തുടങ്ങിയാല്‍ ഡോക്റ്റര്‍മാര്‍ വേദന മാറ്റുവാനായി സിറിഞ്ച് ഉപയോഗിച്ച് ഒരു കുത്തി വെയ്പ്പ് എടുക്കുകയും ശേഷം ആവശ്യമെങ്കില്‍ പല്ല് പറിച്ചു കളയുകയുമാണ് പതിവ്. നൂറ്റാണ്ടുകളായി പെറു സ്വദേശികള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പച്ച മരുന്ന് സിറിഞ്ചിനു പകരക്കാരനാകും എന്ന് പുതിയ പഠനം തെളിയിക്കുന്നു. മോണയടക്കം വേദനയില്ലാതെ വായ്ഭാഗം മരവിപ്പിക്കുക എന്നതാണ് സിറിഞ്ച് ഉപയോഗിച്ചുള്ള കുത്തി വയ്പ്പ് കൊണ്ട് ചെയ്യുന്നത്. ആമസോണ്‍ സസ്യമായ അക്മെല്ല ഒളറേഷ്യയില് നിന്നുമാണ് ഈ പച്ച മരുന്ന്. ഇത് കുത്തി വയ്പിന്റെ അതേ ഫലം തന്നെയാണ് കാഴ്ച വയ്ക്കുന്നത് എന്ന് വിദഗ്ദ്ധര്‍ അറിയിച്ചു.
സിറിഞ്ചിനെ ഭയപ്പെടുന്നവര്‍ക്ക് ഇനി പേടിക്കാതെ പല്ല് വേദനയകറ്റാം. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞയായ ഡോ:ഫ്രാങ്കോയിസ് ബാര്‍ബിറ ഫ്രീഡ്മാന് ആണ് ഇത് കണ്ടെത്തി പുറത്തു കൊണ്ട് വന്നത്. പെറുവിലെ സ്വദേശികളായ കേശ്വ ലാമാ ആളുകളുമായി ഇടപഴകുന്നതിനിടയിലായിരുന്നു ഈ അപൂര്‍വ മരുന്ന് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. 1975 ലാണ് ഇവര്‍ ആദ്യമായി പെറുവില്‍ എത്തുന്നതും അവിടെ സ്വദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും.
ഒരു അപകടത്തിനിടെ വേദനസംഹാരിയായി ഉപയോഗിച്ച ഈ സസ്യം വിദഗ്ദ്ധയെ ആകര്ഷിച്ചതില് നിന്നുമാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. പിന്നീട് പല്ല് വേദനക്കായി ഡോ:ബാര്‍ബിറ ഉപയോഗിച്ച് നോക്കുകയും അതില്‍ വിജയിക്കുകയും ചെയ്തതോടെ ഈ മരുന്ന് പുറത്തു എത്തേണ്ടത് മനുഷ്യവംശത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിയുകയായിരുന്നു ഇവര്‍.
സസ്യത്തില്‍ നിന്നുമുള്ള നീര് ഇന്ന് പല മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. വേദനയുടെ നാഡികളെ തടഞ്ഞിട്ടാണ് ഇവ മരവിപ്പ് ഉണ്ടാക്കുന്നത്. റൂട്ട് സ്കെലിംഗ്, പ്ലാനിംഗ് എന്നീ ചികിത്സകള്‍ക്ക് ഇത് പലയിടത്തും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ:ഫ്രീഡ്മാന് അംപിക ലിമിറ്റഡ് എന്ന ഒരു കമ്പനി പോലും ആരംഭിക്കുക ഉണ്ടായി. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഈ പച്ച മരുന്ന് ദന്ത ചികിത്സക്ക് ഒരു നാഴികകല്ലായിരിക്കും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല