രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലെ പരിശുദ്ധ അരൂപിയുടെ ഇടപെടലുകളാല്‍ അനേകായിരം മലയാളികള്‍ക്ക് അത്ഭുതങ്ങളും വിടുതലുകളും രോഗശാന്തികളും സമ്മാനിച്ച ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 21 മുതല്‍ ഇനി ലണ്ടനിലും . അഭിഷേകം ചൊരിയുന്ന വചനവിരുന്ന് തുടക്കത്തില്‍ റോംഫോഡിലെ കോര്‍പസ് ക്രിസ്ടി ദേവാലയത്തില്‍ ആയിരിക്കും ലണ്ടന്‍ കണ്വെന്ഷന് അരങ്ങേറുക.
ഫാ:ഇന്നസന്റ്പുത്തന്തറയില് വി സി ലണ്ടന്‍ കണ്വെന്ഷന് നേതൃത്വം നല്‍കും. രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ ആയിരിക്കും കണ്വെന്ഷന്.; കുട്ടികള്‍ക്ക് പ്രത്യേകശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. രോഗശാന്തി ശുശ്രൂഷകള്‍, സ്പിരിച്വല്‍ ഷെയറിംഗ്, കുമ്പസ്സാരം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബിര്‍മിംഗ്ഹാമിലെ രണ്ടാം ശനിയാഴ്ച കണ്വെന്ഷന്. പോലെ തന്നെയായിരിക്കും ലണ്ടന്‍ കണ്‍വെന്‍ഷനിലെയും ശുശ്രൂഷകള്‍. ലണ്ടന്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി നിരവധിപ്പേര്‍ ഉപവാസവും പ്രാര്‍ഥനയും ആരംഭിച്ചു കഴിഞ്ഞു. അഖണ്ട ജപമാല, ഉപവാസ ശൃംഖല എന്നിവയില്‍ ആര്‍ക്കും സഹകരിക്കാം. കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കാണ് റോംഫോഡിലെ കോര്‍പസ് ക്രിസ്ടി ദേവാലയത്തില്‍ ഇപ്പോള്‍ സൗകര്യമുള്ളത്. പാര്‍ക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സണ്ണി ജോസഫ് വെട്ടികാട് 07877290779
സണ്ണി സെബാസ്റ്റ്യന്‍ 079465 76848.
ദേവാലയത്തിന്റെ വിലാസം:
Corpus Christi Church, Loweshoe Lane, Collier Row, Romford, Essex RM5 2AP.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല