1920 നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കമാണ് കുടുംബങ്ങള്‍ അനുഭവിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്വിന് കിങ് പറഞ്ഞു.
പണപ്പെരുപ്പത്തിനൊപ്പം കൂലി മരവിപ്പിക്കുകയും കൂടി ചെയ്യുന്നതാണ് ലക്ഷക്കണക്കിന് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് കാരണം. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പണപ്പെരുപ്പം 12%ത്തോളമായി. എന്നാല്‍ ഇതിനനുസരിച്ച് കൂലി കൂടിയിട്ടില്ല. ബ്രിട്ടനിലെ ശക്തനായ ബാങ്ക് മേധാവി പറയുന്നു.
2007നു ശേഷം ശരാശരി ശമ്പളവര്‍ധനവ് വെറും 7.6 ശതമാനം മാത്രമാണ്. അതായത് 24,043 പൗണ്ടില്‍ നിന്നും 25,879 പൗണ്ട് മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിനിടയില്‍ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു.
കൂലി ഞെരുക്കം ഈ വര്‍ഷം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നാണ് കിംങ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല