ലോകം കൂടുതല്‍ കൂടുതല്‍ വിശ്വാസത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കര്‍ത്താവിന്‍റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ വരുന്നുവെന്നും ആകാശത്ത് ശിവന്‍റെ തല കണ്ടെന്നും പറഞ്ഞ് പൂജയും പ്രാര്‍ത്ഥനയും തുടങ്ങുന്ന തരത്തില്‍ അന്ധവിശ്വാസങ്ങളുടെ തടവറയിലാണ് ജനങ്ങള്‍. എന്നാല്‍ ശാസ്ത്രമാണ് ഇതിനെയെല്ലാം തടഞ്ഞുനിര്‍ത്തുന്നത്. മേഘങ്ങളില്‍ എങ്ങനെയാണ് ചിലതരം തലകളും ഉടലും പ്രത്യക്ഷപ്പെടുന്നതെന്ന് അറിയാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. അങ്ങനെ പലപ്പോഴും വിശ്വാസത്തേയും അന്ധവിശ്വാസത്തേയും കൈകാര്യം ചെയ്യാന്‍ ശാസ്ത്രലോകത്തിന് സാധിക്കുന്നു. അതിന് പ്രധാനമായും ജനങ്ങളെ സഹായിക്കുന്ന ഒന്ന് ഗൂഗിളാണ്. ഇത്തരം കാര്യങ്ങളെക്കുരിച്ചറിയാന്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതി.
എന്നാല്‍ ഈ പറയുന്ന ഗൂഗിള്‍തന്നെ ഇത്തരത്തില്‍ അന്ധവിശ്വാസം പരക്കുന്നതിന് കാരണമായാലോ? പറയുന്നത് അല്പം കടത്തിപ്പറയുന്നതാണെന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ സംഗതിയില്‍ അല്പം സത്യമുണ്ടെന്ന് പറയാതെ വയ്യ. ഇനി കാര്യത്തിലേക്ക് വരാം. ഗൂഗിള്‍ മാപ്പില്‍ നോക്കിയാല്‍ ചിലയിടങ്ങളില്‍ ക്രിസ്തുവിന്‍റെ ചിത്രം, ചിലയിടങ്ങളില്‍ രക്തതടാകം, ചിലയിടങ്ങളില്‍ ശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന മറ്റു പലതും കാണുന്നു. അതാണ് പ്രശ്നം.
ഒരു കെട്ടിടം ഗൂഗിള്‍ മാപ്പില്‍ കാണുന്നത് നാസികളുടെ സ്വാസ്തിക ചിഹ്നത്തിന്‍റെ രീതിയിലാണ്. ക്രിസ്തുവിന്‍റെ മുഖം കാണുന്നത് ഇറാഖിലെ പാടത്തിലാണ് എന്നതാണ് കൌതുകതരം. ഹങ്കറിയില്‍ നോക്കിയപ്പോഴും ക്രിസ്തുവിന്റെ മുഖച്ഛായ കണ്ടു. അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് ഗൂഗിള്‍ മാപ്പ് നമുക്ക് നല്‍കുന്നത്. ഒരു പാടം നിങ്ങള്‍ക്ക് ക്രിസ്തുവിന്റെ രൂപം നല്‍കും. വീട് മറ്റേതെങ്കിലും രൂപത്തിലായിരിക്കും ഗൂഗിള്‍ മാപ്പില്‍ കാണുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല