1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2012

ക്രിക്കറ്റ് കളത്തിലെ ബദ്ധവൈരികള്‍ ഇന്ന് മിര്‍പുരിലെ ഷെര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അവശ്യമായ അവസ്ഥയിലാണ് ഇന്ത്യയെങ്കില്‍ തുടര്‍ച്ചയായി രണ്ട് ജയങ്ങള്‍ നേടി ഫൈനലിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. 9 പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. നാല് പോയിന്‍റുള്ള ഇന്ത്യ രണ്ടാമത്. ഇത്രയും പോയിന്‍റുള്ള ബംഗ്ലാദേശ് മൂന്നാം സ്ഥാനത്ത്. നെറ്റ് റണ്‍റേറ്റാണ് ബംഗ്ലാദേശിന് മുന്നില്‍ ഇന്ത്യയ്ക്ക് സ്ഥാനം സമ്മാനിച്ചത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100ാം അന്താരാഷ്ട്ര സെഞ്ചുറിയുടെ പൊലിമ കെടുത്തുന്ന രീതിയില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോട് കീഴടങ്ങിയതിന്‍റെ ഞെട്ടലിലാണ് ഇന്ത്യ. പേസര്‍മാര്‍ സംപൂര്‍ണ പരാജയമായത് പ്രധാന പ്രശ്നം. സ്പിന്നര്‍മാരും താളം കണ്ടെത്താനാകാതെ വലയുന്നു.

രണ്ട് മത്സരങ്ങളില്‍ ജയിച്ചെങ്കിലും പാക്കിസ്ഥാനും പ്രശ്നങ്ങളുണ്ട്. ടോപ് ഓഡറില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് പ്രധാന തലവേദന. ഓപ്പണര്‍ മുഹമ്മദ് ഹഫീസ് മികച്ച ഫോമിലാണെങ്കിലും സഹ ഓപ്പണര്‍ സസീര്‍ ജംഷാദ് പ്രതീക്ഷയ്ക്കൊ ത്ത് ഉയരുന്നില്ല. സ്പിന്നര്‍ സയീദ് അജ്മലും പേസര്‍മാരായ ഉമര്‍ ഗു ല്ലും അയ്സാസ് ചീമയും മികച്ച പ്രകടന മാണ് കാഴ്ചവയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.