1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2012

ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച എന്‍എച്ച്എസ് ഇത്തരത്തില്‍ ഉണ്ടായ ജീവനക്കാരുടെ അഭാവം നികത്താന്‍ വരുന്ന ഡോക്റ്റര്‍മാര്‍ക്ക്‌ വന്‍ തുക പ്രതിഫലം നല്‍കുന്നെന്ന റിപ്പോര്‍ട്ട് പുറത്ത്. ഏറെ വിചിത്രമെന്ന് പറയട്ടെ ചിലവ് ചുരുക്കല്‍ എന്ന പേരില്‍ എന്‍എച്ച്എസ് നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ ദുര്‍ചിലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് ഇടയാക്കുന്നത്. എന്തായാലും സംഭവം ഏറെ വിവാദമായിരിക്കുകയാണ്.

ജീവനക്കാരുടെ കുറവ് മൂലം 20,000 പൌണ്ട് ആഴ്ചയില്‍ നല്‍കിയിട്ടാണ് പകരം ഡോക്ടര്‍മാരെ എന്‍.എച്ച്.എസ് നിയോഗിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഈ തുക സാധാരണ ഒരു എന്‍.എച്ച്.എസ് ഡോക്ടറുടെ അതേ തോതിലാണ് എന്നതു വിമര്‍ശനങ്ങള്‍ ഏറെ വാങ്ങിക്കൂട്ടുന്നുണ്ട്. ജോലി സമയം കൃത്യമായി കണക്കാക്കി മാത്രമേ ഇവര്‍ക്ക് ശമ്പളം നല്‍കേണ്ടതുള്ളൂ എങ്കിലും പല ഡോക്ടര്‍മാര്‍ക്കും അധിക ശമ്പളം കിട്ടുന്നതായും തെളിഞ്ഞിട്ടുണ്ട്. നൂറോളം മില്ല്യന്‍ പൌണ്ടാണ് ഈയിനത്തില്‍ എന്‍.എച്ച്.എസ് പാഴാക്കുന്നത്.

എണ്പതു ശതമാനം ആശുപത്രി അധികൃതരും ഒരു ഷിഫ്റ്റിനു ആയിരം പൌണ്ട് വച്ച് നല്‍കുന്നുണ്ട്. താല്‍കാലിക ജീവനക്കാര്‍ക്കായി ആശുപത്രി അധികൃതര്‍ രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ബില്യനോളം തുക ചിലവാക്കിയിട്ടുണ്ട്. ഇതില്‍ 48,000 നഴ്സുമാരും 33,000 ജൂനിയര്‍ ഡോക്ടര്‍മാരും ഉള്‍പ്പെടും. നോര്‍ത്ത്‌ കൊളംബിയ ട്രസ്റ്റ്‌ ഒരു സര്‍ജനെ ഒരാഴ്ചത്തേക്ക് 20,000 പൌണ്ടിനാണ് നിയമിച്ചിരിക്കുന്നത്. ഗൈനക്കോളജിസ്റ്റിനെ നാല് ദിവസത്തേക്ക് 14,000 പൌണ്ടിനാണ് അവര്‍ കൊണ്ടുവന്നത്.

മിഡ് സ്റ്റാഫോര്‍ഡ്ഷയര്‍ ഫൌണ്ടേഷന്‍ ട്രസ്റ്റ്‌ 5667 പൌണ്ട് വെറും ഇരുപത്തിനാല് മണിക്കൂര്‍ നീളുന്ന ഒരു ഡോക്ടറുടെ സന്ദര്‍ശനത്തിനായി നല്‍കി. ക്രിസ്റ്റി ഫൌണ്ടേഷന്‍ ട്രസ്റ്റ്‌ ചിലവിട്ടത് വെറും 11,000 പൌണ്ടാണ് അതും ആറു ദിവസത്തേക്ക് വേണ്ടി മാത്രം. കൃത്യമായി നിയന്ത്രിക്കേണ്ട ഈ അധിക ചിലവ് മൂലം എന്‍.എച്ച്.എസ്. പടുകുഴിയിലേക്ക്പോ യ്ക്കൊണ്ടിരിക്കയാണ്. പ്രധാനപ്പെട്ട ആശുപത്രി അധികൃതര്‍ അധികമായി ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ താഴെ കൊടുക്കുന്നു.

 

NHS TRUST

North Cumbria University Hospitals

HOURS WORKED

56 hours plus 112 on call

TYPE

Surgery

AMOUNT

£20,000

Christie foundation 48 (over six days) Haematology £11,029
Mid Staffordshire foundation 24 A&E £5,667
Stockport foundation 48 Surgery £4,564
Blackpool Teaching hospitals 24 on call Medicine £2,856
Epsom and St Helier University hospitals 24 Haematology £2,479
West Hertfordshire Hospitals Day Cardiology £2,400
Brighton and Sussex University hospitals 24 Obstetrics and Gynaecology £2,446
Princess Alexandra 12.5 Paediatrics £2,351
Ealing hospital 24 on call Haematology £2,390
Solent 15 A&E £2,223
Burton hospitals foundation 24 A&E £2,160
East Sussex Healthcare 22 Specialty not provided £2,090
North Tees and Hartlepool 24 A&E £1,950
Great Ormond Street 24 Surgery £1,160
North Bristol 24 (including on call) Surgery £1,680
Luton and Dunstable Hospital foundation 11 Dermatology £1,650
Papworth hospital foundation 24 Not known £1,665
North Middlesex University hospital 12 Surgery £1,574
Sheffield Teaching hospitals foundation 11.5 A&E £1,563
Derby Hospitals foundation 11 A&E £1,716
Whittington Health 11 Anaesthetics £1,378
Guy’s and St Thomas’ foundation hospitals 12 A&E £1,368

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.