ചരിത്രപ്രസിദ്ധമായ മാല്‍വേണ്‍ മല ചവിട്ടി ഇംഗ്ലണ്ടിലെ മലയാളികള്‍ ഇത്തവണയും ഏപ്രില്‍ 6ന് ദു :ഖവെള്ളി ആചരിക്കുന്നു.പ്രകൃതി രമണീയമായ മാല്‍വേണ്‍ കുന്നുകളുടെ അടിവാരത്തു നിന്നും ആരംഭിക്കുന്ന കുരിശിന്റെ വഴിയ്ക്ക് മാല്‍വേണ്‍ സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി മോണ്സിണ്ടോര് റവ.ഫാ. പാട്രിക് കില്ഗാരിഫിന്റെ അനുഗ്രഹ പ്രാര്‍ത്ഥനയോടെ തുടക്കമാകും.
2009ല്‍ ഫാ. ജോയി വയലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുരിശുമല കയറ്റം ഇപ്പോള്‍ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്നു. ഇപ്പോള്‍ ബര്‍മിങ്ഹാമില്‍ സീറോ മലബാര്‍ രൂപതയുടെ ചാപ്ലെയിന്‍ ആയി സേവനമനുഷ്ഠിക്കുന്ന ഫാ. സോജി ഓലിക്കലും ഫാ.ജോസഫ് നരിക്കുഴി, ഫാ. ജോമോന് തൊമ്മനയും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റ് വൈദികരും ആത്മീയ ശുശ്രൂഷകരും മാല്‍വേണ്‍ കുരിശുമല കയറ്റത്തിന് നേതൃത്വം കൊടുക്കുന്നു.
മാല്‍വേണ്‍ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ബീക്കണ്‍ പോയിന്റ് ആണ് തീര്‍ത്ഥാടകര്‍ പീഢാനുഭവ പാതയാക്കി മാറ്റുന്നത്. 1395 അടി ഉയരമുള്ള കുന്നിന് മുകളിലേയ്ക്ക് കുട്ടികളെയും കൊണ്ടു പോകാന്‍ സൗകര്യമുണ്ട്. സ്ഥല പരിമിതിയുള്ളതിനാല്‍ പീഢാനുഭവയാത്രയ്ക്കു വരുന്നവര്‍ കഴിവതും ബസ് കോച്ചില്‍ വരാന്‍ താല്പര്യപ്പെടുന്നു. തീര്‍ത്ഥാടകര്‍ രാവിലെ 9.30 ന് എത്തിച്ചേരാന്‍ താല്പര്യപ്പെടുന്നു
എത്തിച്ചേരേണ്ട വിലാസം :
BEACON ROAD UPPER COLWALL
MALVERN, WORCESTERSHIRE
WR14 4EH
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷോനി ജോസ് 07931134421
ബിജോ ചാക്കോ 07865087751
സന്തോഷ് ജോര്‍ജ് 07725208580
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല