ബിര്‍ക്കിന്‍ഹെഡ്ഡ്: സെന്റ് ജോസഫ്സ് ആര്.സി സെന്റര്‍ വിറാലിന്റെ ആഭിമുഖ്യത്തില്‍ ബിര്‍ക്കിന്‍ഹെഡില്‍ നോമ്പുകാല ധ്യാനവും വിശുദ്ധ വാരത്തില്‍ തിരുക്കര്‍മ്മങ്ങളും സംഘടിപ്പിക്കുന്നു. പ്രമുഖ വചന പ്രഘോഷകനും എം.സി.ബി.എസ് കോഴിക്കോട് പ്രാവിന്ഷ്യാളുമായ ഫാ.ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് 19,20, 21 തീയ്യതികളില്‍ വൈകുന്നേരം 4.30 മുതല്‍ 9.30 വരെ അപ്റ്റന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും.
വിശുദ്ധ വാരത്തില്‍ പെസഹാ വ്യാഴാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4.30 മുതലും ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതലും ഉയിര്‍പ്പ് തിരുന്നാള്‍ ഏഴാം തീയ്യതി ശനിയാഴ്ച വൈകുന്നേരം പത്ത് മണി മുതലുമായിരിക്കും.
ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ ഭക്ത്യാദരപൂര്‍വം പങ്കെടുത്ത് കുടുംബങ്ങളില്‍ സ്നേഹവും സമാധാനവും നിറഞ്ഞ് ദൈവത്തില്‍ വസിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല