ദിലീപ്
മാര്‍ച്ച് പതിനെട്ട് ഞായറാഴ്ച 1.30 ന് ആരംഭിക്കുന്ന ദിവ്യബലിയോട് കൂടി മാഞ്ചസ്റ്റര്‍ ക്നാനായ കത്തോലിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. കൃത്യം മൂന്ന് മണിക്ക് മാഞ്ചസ്റ്ററിലെ ഫ്ലിക്സ്റ്റണ്‍ എക്സ് സര്‍വീസ് മാന്‍ ഹാളില്‍ ചേരുന്ന ക്നാനായ മക്കളുടെ കൂട്ടായ്മയില്‍ ക്നാനായ തനിമയും പാരമ്പര്യവും ക്നാനായ യുകെ കുടിയേറ്റവും വിളിച്ചോതുന്ന വെല്‍ക്കം ഡാന്‍സോട് കൂടി തുടക്കമാകും.
തുടര്‍ന്നു നടക്കുന്ന പൊതുയോഗം മാഞ്ചസ്റ്റര്‍ ക്നാനായ പ്രസിഡണ്ട് ബിജു കളത്തിന്കരയും വിഗന്‍ ക്നാനായ യൂണിറ്റ് പ്രസിഡണ്ട് ജസ്റ്റിന് ആകാശ പറമ്പില്‍, സാബു കുര്യന് മന്നാക്കുളം, ദാനി, ബ്രിജിറ്റ്, സോഫി, ആന്‍സി ജോയിപ്പന്‍, മേഴ്സി തങ്കച്ചന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പരിപാടിയുടെ വിജയത്തിനായി സെക്രട്ടറി ദിലീപ് എല്ലാ ക്നാനായ മക്കളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാ ക്നാനായ മക്കളെയും സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡണ്ട് ലുസി ഷോയ്, കോര്‍ഡിനേറ്റര്‍ ജോണ്സന്, ജോബി, ചാക്കോ, ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല