ജേക്കബ് പുന്നൂസ്
യു കെയിലെ മലയാള മാധ്യമ രംഗത്ത് ഒരു നവ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി വെബ് സൈറ്റ് യു കെയിലെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും 2011 -ലെ കലണ്ടര്‍ സൌജന്യമായി നല്കുന്നു.
ഒരു വ്യക്തിഗത വിവരങ്ങളും ശേഖരിക്കാതെ നിങ്ങളുടെ ലോക്കല്‍ അസോസിയേഷന് വഴിയോ അല്ലെങ്കില്‍ ലോക്കല്‍ മലയാളി ബിസിനസ് സ്ഥാപനങ്ങള്‍ വഴിയോ ആയിരിക്കും കലണ്ടര്‍ ലഭിക്കുക.
യു കേയിലെയും ഇന്ത്യയിലെയും വിശേഷ ദിവസങ്ങളും മറ്റു വിവരങ്ങളും സമന്യയിപ്പിച്ചാണ് കലണ്ടര്‍ ഉണ്ടാക്കിയിരിക്കുന്നത്.
ചില വെബ് സൈറ്റുകള്‍ ആവശ്യപ്പെടുന്നത് പോലെ കലണ്ടര്‍ ലഭിക്കാനായി നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ യാതൊരു കാരണവശാലും നല്‍കരുത്.ഒരാളുടെ വ്യക്തി വിവരങ്ങള്‍(പേര്,വിലാസം,ഫോണ്‍,ഇമെയില്‍) ശേഖരിച്ചു വില്‍ക്കുന്ന ഒരു റാക്കറ്റ് തന്നെ യു കെയിലെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിവിധ പരിപാടികള്‍ സ്പോണ്സര് ചെയ്ത് അവിടെ ഒരു കൌണ്ടര്‍ തുറന്ന് മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന മറ്റൊരു സംഘവും യു കെയില്‍
പ്രവര്‍ത്തിക്കുന്നുണ്ട്.ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ മറിച്ചു വിറ്റാല്‍ സ്പോണ്‍സര്‍ഷിപ്പിനു വേണ്ടി മുടക്കിയതില്‍ നാലിരട്ടി പണം ലഭിക്കും. ഒരാളുടെ വ്യക്തി വിവരങ്ങള്‍ക്ക് ഇരുപതു മുതല്‍ നൂറു വരെ പൗണ്ടാണ് ഇവര്‍ ഈടാക്കുന്നത്.ഇത്തരക്കാര്‍ക്ക് വിവരങ്ങള്‍ നല്കിയാല് നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ലോകം അറിയുന്നതിന് പുറമേ ഐഡന്റിറ്റി ഫ്രോഡ് എന്ന തട്ടിപ്പിനും ഇരയായെക്കും.
മുന്‍പൊരിക്കല്‍ വാര്ഷികപതിപ്പ് ഇറക്കാനെന്നും പി ആര് പെറ്റീഷന് എന്നും പറഞ്ഞ് ബ്രിട്ടനിലെ ഒരു ഓണ്‍ലൈന്‍ പത്രം മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. എന്നാല്‍ വാര്ഷികപതിപ്പ് നകിയില്ല. തുടര്‍ന്ന് ഈ വിലാസങ്ങളിലേക്ക് നിരവധി കമ്പനികളുടെയും പത്ര മുതലാളിയുടെ പുതിയ ഓണ്‍ലൈന്‍ പത്രത്തിന്റെയും മാര്‍ക്കെറ്റിംഗ് സന്ദേശങ്ങള്‍ ആണ് ലഭിച്ചത്.മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പലര്‍ക്കും വിറ്റതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.യു കെയില്‍ നിലവിലുള്ള Data Protection Act 1998 പ്രകാരം ഇപ്പ്രകാരം വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും കൈമാറുന്നതും കുറ്റകരമാണ്.
യു കെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രം ഇപ്പോള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത് പേര്,വിലാസം,ഫോണ്‍ നമ്പര്‍,ഇമെയില്‍ വിലാസം എന്നിവയാണ്.ഈ വക വിവരങ്ങള്‍ വിറ്റാല്‍ കുറഞ്ഞത് ഒരാള്‍ക്ക് ഇരുപതു
പൌണ്ടെങ്കിലും ലഭിക്കും.പോസ്റ്റേജ് അടക്കം കലണ്ടറിനു മുടക്കുന്ന തുകയാകട്ടെ ഒരു പൗണ്ടില്‍ താഴെയും.ഇപ്രകാരം യു കെ മലയാളികളെ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക നിങ്ങളെ വിറ്റ് കാശാക്കാന്‍ മുതിരുന്ന ഇത്തരക്കാരുടെ കെണിയില്‍ വീഴരുത്.
2011 -ലെ NRI മലയാളി കലണ്ടര്‍ നിങ്ങളുടെ ലോക്കല്‍ അസോസിയേഷനുകളിളും മലയാളി ബിസിനസ് സ്ഥാപനങ്ങളിളും എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.തികച്ചും സൌജന്യമായി ഈ കലണ്ടര്‍ ലഭിക്കാന്‍ calendar@nrimalayalee.co.uk എന്ന ഇമെയില്‍ അഡ്രസില്‍ അസോസിയേഷന് ഭാരവാഹികള്‍ക്കും മലയാളി ബിസിനസ് ഉടമകള്‍ക്കും ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല