സാബു ചൂണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: പ്രേക്ഷിതവര്ഷത്തില് മരിയഭക്തി പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആരംഭിച്ച ഹെവന്‍ലി ക്വീന്‍ ഇ-മാഗസിന്റെ മൂന്നാംലക്കം പുറത്തിറങ്ങി.മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന,ആത്മീയ സ്പന്ദനങ്ങള്‍ ,വിശുദ്ധരോടുള്ള പ്രാര്‍ത്ഥനകള്‍ ,മരിയഭക്തി തുളുമ്പുന്ന ലേഖനങ്ങള്‍ എന്നിവയുള്‍പ്പെടുത്തി അതിമനോഹരമായിട്ടാണ് മൂന്നാംലക്കം പുറത്തിറങ്ങിയിരിക്കുന്നത്.
നോമ്പുകാലചെതന്യം തുടര്‍ന്നുള്ള ജീവിതത്തിലും തുടര്‍ന്ന് പോകേണ്ടതിന്റെ ആവശ്യകതയും ഇതില്‍ പ്രതിപാദിക്കുന്നു.ഫാ.ജോര്‍ജ് പഴയപുരയാണ് ഹെവന്‍ലി ക്വീന്‍ സ്പിരിച്വല്‍ ഡയറക്ടര്‍. മരിയഭക്തി യുകെയില്‍ പ്രചരിപ്പിക്കുക,പരിശുദ്ധ ജപമാലയുടെ പ്രാധാന്യം തിരക്ക് പിടിച്ച ജീവിതത്തിലും ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാഗസിന് പ്രചരിപ്പിക്കുന്നത്.ഇ-മാഗസിന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക www.heavenlyqueen.org/images/Magazine.pdf
ലേഖനങ്ങളും മറ്റും അയക്കാന്‍ താത്പര്യമുള്ളവര്‍ ഈ വിലാസത്തില്‍ അയക്കുക ;josegeorge@heavenlyqueen.org
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല