ബോളിവുഡ് നടി നൂപുര്‍ മേത്തയ്ക്കു കഷ്ടകാലം. മോഡലിംഗും അഭിനയവുമൊക്കെയായി തരക്കേടില്ലാത്ത വിധം ബോളിവുഡില്‍ നിലയുറപ്പിച്ച നൂപുര്‍ മേത്ത ക്രിക്കറ്റ് കോഴ വിവാദത്തില്‍ ആരോപണ വിധേയയായതോടെയാണ് ഇപ്പോള്‍ കുപ്രസിദ്ധി നേടിയിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഒത്തുകളി നടത്താനായി ക്രിക്കറ്റ് കളിക്കാരെ സ്വാധീനിക്കാന്‍ ഇന്ത്യയിലെ വാതുവയ്പ്പുകാര്‍ ബോളിവുഡ് നടി നൂപുര്‍ മേത്തയെ ഉപയോഗിക്കുന്നു എന്നു കാണിച്ച് കഴിഞ്ഞ ദിവസം ലണ്ടന്‍ ആസ്ഥാനമായുള്ള സണ്‍ഡേ ടൈംസ് വാര്‍ത്ത പുറത്തുവിട്ടതാണു നൂപുറിനു തലവേദനയായിരിക്കുന്നത്. വാര്‍ത്തയോടൊപ്പം നൂപുര്‍ മേത്തയുടെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളി ഒത്തുകളിയാണെന്നും സണ്‍ഡേ ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
ക്രിക്കറ്റില്‍ കോഴയൊന്നും ഇല്ലെന്നു പറഞ്ഞു സണ്‍ഡേ ടൈംസിന്റെ വാര്‍ത്ത ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍ തള്ളിയെങ്കിലും നൂപുറാണു പെട്ടുപോയത്. ബോളിവുഡില്‍ പതുക്കെപ്പതുക്കെ ചുവടുറപ്പിക്കാന്‍ തയാറെടുക്കുന്ന നൂപുറിന് ഇപ്പോള്‍ ലഭിച്ച അവസരങ്ങളും കൂടെ പോകുന്ന മട്ടിലാണ്. വാര്‍ത്തയ്ക്കെതിരേ നൂപുര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്്.
പത്തുവര്‍ഷം സിനിമയില്‍ അഭിനയിച്ചാലും ലഭിക്കാത്ത പ്രശസ്തിയാണു നൂപുറിനു സണ്‍ഡേ ടൈംസിന്റെ വാര്‍ത്തയോടെ കൈവന്നിരിക്കുന്നത്. ഈ ആഴ്ച മുംബൈയില്‍ നിന്നു പുറത്തിറങ്ങിയ എല്ലാ സിനിമാ മാസികകളും നൂപുറിന്റെ ഭാവിയെക്കുറിച്ചാണ് എഴുതിയത്. 2005ല്‍ സണ്ണി ഡിയോള്‍ നായകനായ ജോ ബോലെ സോ നിഹാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണു നൂപുര്‍ മേത്ത ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല