യൂണിയന്‍ ഓഫ് യുകെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)ല്‍ പുതിയ അംഗങ്ങളായി യുകെയിലെ സുപ്രധാന മലയാളി അസ്സോസിയേഷനുകളായ ലെസ്റ്റര്‍, സ്ലൗവ്, സൗത്തോള്‍ മലയാളി അസ്സോസിയേഷനുകള്‍ കൂടി ചേരുന്നതിനു തീരുമാനമായതായി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു
യുക്മയുടെ രൂപീകരണത്തിന് നിദാനമായ ആദ്യ മീറ്റിംഗിനു ആതിഥ്യം വഹിച്ച ലെസ്റ്റര്‍ കേരളൈറ്റ് കമ്മ്യൂണിറ്റി യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള സുപ്രധാന തീരുമാനം എടുത്തത് യുക്മക്ക് തികഞ്ഞ ഒരു മുതല്‍ക്കൂട്ടാവുകയാണ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പേട്രന്‍ ശ്രീ.ജോര്‍ജ്ജ് ജോസഫ്, പ്രസിഡന്റ് അജയ് പെരുമ്പലത്ത്, സെക്രട്ടറി സോണി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് ഏവരുടെയും പ്രശംസക്കു പാത്രമായ എല്‍കെസി ആരംഭം മുതല്‍ തന്നെ യുക്മയോട് അനുഭാവം പുലര്‍ത്തിപ്പോന്നിരുന്നതാണ്.
18.03.2012ന് ബെര്‍മിംഗ്‌ഹാമില്‍ വച്ചു ചേര്‍ന്ന യുക്മ നാഷണല്‍ ജെനറല്‍ ബോഡിയില്‍ യുക്മ വൈസ് പ്രസിഡന്റ് ശ്രീ വിജി കെ പി, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച വിവരം പ്രസ്റ്റാവിച്ചപ്പോള്‍ സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് അതു സ്വീകരിച്ച്ത്. യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയനിലുള്ള അസ്സോസിയേഷനാണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി.
യുക്മ സൗത്തീസ്റ്റ് സൗത്ത് വെസ്റ്റ് റീജിയനിലുള്ളതും യുകെയിലെ ആദ്യകാല അസ്സോസിയേഷനുകളിലൊന്നുമായ സൗത്തോള്‍ അസ്സോസിയേഷനും യുക്മയില്‍ അംഗത്വമെടുത്തു. അസ്സോസിയേഷനുകളുടെ ഒരു കൂട്ടായ്മ എന്ന സ്വപ്നം യാഥാര്‍ദ്ധ്യമാക്കാന്‍ യുക്മ ഭാരവാഹികള്‍ തികഞ്ഞ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു പോരുന്നതും സംഘടന കെട്ടിപ്പടുക്കുന്നതും തങ്ങള്‍ വീക്ഷിച്ചു വരികയായിരുന്നുവെന്നും മലയാളികളുടെ ഈ കൂട്ടായ്മ സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
യുകെയിലെ മറ്റു മലയാളി സംഘടനകളോടു യുക്മയില്‍ അംഗങ്ങളാകുന്നതിന് ആഹ്വാനം ചെയ്യുന്നതിനും അവര്‍ മറന്നില്ല. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നുള്ള സ്ലൗവ് മലയാളി അസ്സോസിയേഷനും യുക്മയില്‍ അംഗത്വമെടുത്തു. യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറി ശ്രീ.അബ്രഹാം ലൂക്കോസിന്റെ പരിശ്രമഫലമായാണ് ഈ സംഘടന യുക്മയില്‍ അംഗത്വമെടുത്തത്.
യുക്മയുടെ പ്രവര്‍ത്തന പരിപാടികളെയും നാഷണല്‍ നേതൃത്ത്വത്തെയും കണ്ണടച്ചു വിമര്‍ശിക്കുന്ന തല്‍പ്പര കക്ഷികള്‍ക്കുള്ള മറുപടിയാണ് പുതിയ അസ്സോസിയേഷനുകള്‍ കൂടിച്ചേര്‍ന്ന് യുക്മക്ക് കരുത്തേകുന്നത് എന്ന് ഈ സംഘടനകളെ യുക്മയിലേക്ക് സ്വാഗതം ചെയ്തു സംസാരിക്കവെ യുക്മ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ജോണ്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല