ബോബന് സെബാസ്റ്റ്യന്‍
യു കെയിലെ മലയാളി ചാരിറ്റി രംഗത്ത് നൂതനമായ ആശയം നടപ്പിലാക്കിയ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി കര്‍മ പഥത്തിലെ നാലാം മാസം പൂര്‍ത്തിയാക്കുന്നു.ഓരോ മാസവും കേരളത്തിലെ ഓരോ ജിലയില്‍ സഹായം നല്‍കുകയെന്ന രീതി നടപ്പിലാക്കിയാണ് കാരുണ്യ വ്യത്യസ്തമാകുന്നത്.പൊതുജനങ്ങള്‍ക്കും തങ്ങളുടെ അറിവില്‍ സഹായം ആവശ്യമുള്ളവരെ നിര്ദേശിക്കാമെന്നത് കാരുണ്യയെ കൂടുതല്‍ ജനകീയമാക്കുന്നു.
തങ്ങളുടെ സമൃദ്ധിയില്‍ നിന്നും അശരണര്‍ക്ക് സഹായം ചെയ്യാന്‍ പലര്‍ക്കും ആഗ്രഹം ഉണ്ടെങ്കിലും ഒറ്റയ്ക്ക് വലിയൊരു തുക സംഭാവന നല്കാന് പലര്‍ക്കും കഴിയാറില്ല. അങ്ങിനെയുള്ളവര്‍ക്ക് പലതുള്ളി പെരുവെള്ളം എന്ന കാരുണ്യയുടെ ആശയം ഏറെ പ്രയോജനപ്രദമാവുകയാണ്. ഓരോ മാസം കഴിയുമ്പോഴും കൂടുതല്‍ ആളുകളില്‍ നിന്നും കൂടുതല്‍ തുക സമാഹരിക്കാന്‍ കാരുണ്യയ്ക്ക് കഴിയുന്നത് ഈ ചാരിറ്റിയുടെ സുതാര്യത യു കെ മലയാളികള്‍ക്ക് ബോധ്യപ്പെടുന്നത് കൊണ്ടാണ്.
കാരുണ്യയുടെ നാലാമത് ധനസഹായം മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള രണ്ടു കണ്ണിന്റെയും കാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ട അനാഥനും, അപകടത്തെ തുടര്‍ന്ന് ശയ്യാവലംബിയുമായിരുന്ന തോമസ് എന്നസഹോദരന് കൈമാറി. തോമസിന്റെ കണ്ണുകളുടെ കാഴ്ച വീണ്ടെടുക്കുവാനുള്ളശസ്ത്രക്രിയയ്ക്കാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി സ്വരൂപിച്ച 45000 രൂപയുടെ ചെക്ക് വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി സന്തോഷ് അഗസ്റിന്‍ തോമസിന് കൈമാറി.
ഇപ്പോള്‍ കേരളത്തിലുള്ള സന്തോഷ് തന്നെ തോമസിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാമെന്നു ചാരിറ്റിയെ അറിയിച്ചിട്ടുണ്ട്. വോക്കിംഗ് കാരുണ്യയോടൊപ്പം ഈ സംരംഭത്തോട് സഹകരിച്ച യുകെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍സൊസൈറ്റിയുടെ അഞ്ചാമത് ധനസഹായം നല്‍കുന്നത് കോഴിക്കോട് ജില്ലയിലെ കുട്യടിയിലുള്ള ബ്ലഡ് കാന്‍സര്‍ ബാധിച്ചു ചികിത്സയിലുള്ള അലന് സന്തോഷ് എന്ന 8 വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിക്കാണ്. കൂലിപണിക്കാരായ അലന്റെ മാതാപിതാക്കള്‍ അലന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ വിഷമിക്കുകയാണ്.അലനെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ചാരിറ്റിയുടെ bank account ലേയ്ക്ക് സംഭാവനകള്‍ നല്‍കാവുന്നതാണ്.
Charitties Bank Account Details:
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല