ജീവശാസ്ത്രപരമായി അവിശ്വസനീയമായ ഹോമിയോപ്പതി അപകടകാരി കൂടി ആകുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും നാല് മില്ല്യന്‍ പൌണ്ടോളം ഹോമിയോപതി മരുന്നുകള്‍ക്ക് വേണ്ടി എന്‍.എച്ച്.എസ് ചെലവാക്കുന്നുണ്ടെന്നു കോംപ്ളിമെന്ററി മെഡിസിന്‍ പ്രൊഫസര്‍ ഡോ.എസ്സാര്‍ട് എനസ്റ്റ് പറയുന്നു അതിനാല്‍ തന്നെ രോഗിയുടെ ആശ്വാസത്തിന് വേണ്ടി കൊടുക്കാവുന്ന ഇവ ഫലപ്രദമായ മറ്റു മരുന്നുകള്‍ക്ക് പകരം ഉപയോഗിച്ചാല്‍ അപകടകാരി ആയേക്കാം.
രോഗപ്രതിരോധം നടത്തരുതെന്ന ഹോമിയോ ഡോക്ടര്‍മാരുടെ ഉപദേശം കാരണമാണ് ആളുകള്‍ പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നത് കുറഞ്ഞത് എന്നും ആരോപണമുണ്ട്. രോഗികളോട് സത്യം പറയാതിരുന്നാല്‍ മാത്രമേ ഈ മരുന്നുകള്‍ അവര്‍ക്ക് ആശ്വാസം ആവുകയുള്ളൂ എന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യമുള്ള ഒരു ശരീരത്തില്‍ ഒരു പ്രത്യേക മാറ്റം ഉണ്ടാക്കുന്ന വസ്തുവിനെ മരുന്ന് ആയി ഉപയോഗിക്കുക എന്നതാണ് ഹോമിയോപതിയിലെ രീതി.
ആ വസ്തു എത്രക്ക് നേര്‍ത്തതാണോ അത്രക്കും പ്രവര്‍ത്തനം കൂടുമെന്നാണ് വിശ്വാസം. ഇതിനെ ആരോഗ്യ വിദഗ്ത്നായ ഏണസ്റ്റ് ചോദ്യം ചെയ്തു. മറ്റെല്ലാ ശാസ്ത്രങ്ങള്‍ക്കും എതിരാണ് ഇത്. സാന്ദ്രത കുറഞ്ഞ മരുന്ന് വെള്ളത്തിനേക്കാളും ഗുണമുള്ളതാണത്രേ. അപകടകാരിയായ വസ്തു വൃത്തിയാക്കിയാല്‍ എങ്ങനെ ആണ് അപകടം ഇല്ലാത്തതായി തീരുന്നത് എന്നാണ് അദേഹം ചോദിക്കുന്നത്.
സൊസൈറ്റി ഓഫ് ബയോളജിയുടെ ചീഫ് എക്സിക്യുടിവ് ആയ ഡോ.മാര്‍ക്ക് ഡോന്‍സ് പറയുന്നത് കോടിക്കണക്കിനു പൌണ്ട് യു.കെ ചെലവാക്കുന്നത് നമ്മള്‍ ഇപ്പോള്‍ കഴിക്കുന്ന മരുന്നുകള്‍ ഫലവത്തും സുരക്ഷിതവും ആണെന്ന് ഉറപ്പു വരുത്തികൊണ്ടാണ് എന്നാണ്. സാധാരണ മരുന്നിനെ പോലെ കര്‍ശനമായ ഉപാധികള്‍ ഒന്നുമില്ലാതെ വേറെ തരം ചികിത്സകളില്‍ ആളുകള്‍ കുടുങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഹോമിയോപതി പോലുള്ള ചികിത്സാരീതികള്‍ എന്‍.എച്ച്.എസ് നിര്‍ദേശിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും ഗുണം കാണുമെന്ന് ആളുകള്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല