ബ്രാഡ്ഫോര്‍ഡ്: യോര്‍ക്ക്ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസ സമൂഹത്തിനായി ഒരുക്കിയിട്ടുള്ള രണ്ടാമത് ബ്രാഡ്ഫോര്‍ഡ് കണ്വെന്ഷന് ഇനി പത്ത്നാള്‍ മാത്രം. ഓശാന ഞായറിന്റെ തലേദിവസം ഒരുക്കിയിരിക്കുന്ന കണ്വെന്ഷന് മുന്നോടിയായിട്ടുള്ള രാത്രിയാരാധന ഇന്നലെ 60 ദിനങ്ങളും അഖണ്ഡ ജപമാല 40 ദിനങ്ങളും പിന്നിട്ടു.
ഈ മാസം 31ന് രാവിലെ 8 മുതല്‍ സെന്റ് കാത്ത്ബെര്ട്ട് ചര്‍ച്ചില്‍ ആരംഭിക്കുന്ന വിടുതല്‍ ശുശ്രൂഷ ധ്യാനം നയിക്കുന്നത് ഫാ.ജോമോന് തൊമ്മനയാണ്. വലിയ നോമ്പ് കാലഘട്ടത്തില്‍ വിശുദ്ധവാരാരംഭത്തില് നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലൂടെ യേശുവുമായിട്ടുള്ള ആത്മബന്ധം വര്‍ദ്ധിക്കുന്നതിനും പരിശുദ്ധാത്മാഭിഷേകത്തിനും ബന്ധനങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാനായി ഒരുക്കിയിരിക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേകധ്യാനം ഒരുക്കിയിട്ടുണ്ട്.
വിടുതല്‍ ശുശ്രൂഷ, ആത്മീയ സാരോപദേശ പങ്കുവെയ്ക്കല്‍, കുമ്പസാരം, രോഗ സഖ്യ ശുശ്രൂഷ, ദ്വ്യകാരുണ്യാരാധന, വി. കുര്‍ബാന എന്നിവ ധ്യാനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും. യു.കെ.സെഹിയോന്‍ മിനിസ്ര്ടിയുടെയും കേരള കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ബ്രാഡ്ഫോര്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന്റെ
വിശദവിവരങ്ങള്‍ക്ക്:ലിജു പാറത്തൊട്ടാല്‍ 07950453929, ഡോ.മാത്യുകോശി 07843626503, സുബിന് 07846308766, ജിമ്മി 07931199922.
ധ്യാന വേദിയുടെ വിലാസം: St.Kuthbert Church, 53, WilmerRoad, BD 94 RX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല