ലോകത്ത് ഇന്ന് നടക്കുന്ന തട്ടിപ്പുകള്‍ക്കെല്ലാം കാരണം പണം ആണെന്ന് പറയുന്നതില്‍ തെറ്റില്ല. അത്തരത്തില്‍ പണം തട്ടിയെടുക്കാന്‍ വിശ്വാസ വഞ്ചന നടത്തിയതിന് ബ്രിട്ടനില്‍ കോര്‍ണര്‍ ഷോപ്പ് നടത്തുന്ന ഏഷ്യന്‍ വംശജരായ ദമ്പതികള്‍ അഴിയെണ്ണി തുടങ്ങിയിരിക്കുകയാണ്. ഇവര്‍ വെറും പത്ത് പൗണ്ട് ആണ് ലോട്ടറി അടിച്ചതെന്ന് നുണ പറഞ്ഞ് ഈ ദമ്പതികള്‍ യഥാര്‍ത്ഥ തുകയായ 157000പൗണ്ട് ലോട്ടറി ജേതാവില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഗിന്‍ ബാധാം എന്നയാള്‍ക്ക് അടിച്ച ലോട്ടറി തുകയാണ് അന്ന ജീവരാജ എന്ന ഏജന്‍സി ജീവനക്കാരിയും ഭര്‍ത്താവും തട്ടിയെടുക്കാന്‍ നോക്കിയത്. ലോട്ടറി വിജയി പ്രഖ്യാപിച്ച ശേഷം ഒരു ആഴ്ച കഴിഞ്ഞ് അന്നയും ഭര്‍ത്താവ് ആല്‍ഫ്രഡ് ജീവരാജയും കൂടി ലോട്ടറി തുക ക്ലെയിം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് ഇത് പുറത്തറിയാന്‍ ഇടയാക്കിയത്. ലോട്ടറി ഫലം വന്ന് ഇത്രയും താമസിച്ച് വിജയികള്‍ എത്തിയതാണ് അധികൃതര്‍ക്ക് സംശയം തോന്നാന്‍ ഇടയാക്കിയത്.
തുടര്‍ന്നു ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ചു. ചോദ്യം ചെയ്യലില്‍ ടിക്കറ്റ് എവിടെ നിന്ന് എപ്പോള്‍ വാങ്ങി എന്ന് വ്യക്തമായി പറയാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതേതുടര്‍ന്ന് കുറ്റം ഏറ്റുപറഞ്ഞ ഇവരെ ഇപ്പോള്‍ 14 മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. ഇത് വലിയ വിശ്വാസ വഞ്ചനയാണെന്ന് വിധി പ്രഖ്യാപിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു. ലോട്ടറിയുടെ യഥാര്ത്ഥ ഉടമ ബാധാം ഈ സംഭവം അറിഞ്ഞു ആകെ അസ്വസ്ഥന്‍ ആയി എങ്കിലും ദമ്പതികളോട് താന്‍ ക്ഷമിച്ചു എന്ന് അദേഹം പറഞ്ഞു.
അദേഹം സ്ഥിരമായി അവരുടെ കടയില്‍ പോയി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഈ ടിക്കറ്റ് അദേഹം ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് വാങ്ങിയത്. പിന്നീട് അവരുടെ കടയില്‍ റിസള്‍ട്ട് പരിശോധിച്ചപ്പോള്‍ ആണ് ഈ ചതി നടന്നത്. ആ ഗ്രാമത്തിലെ ജനങ്ങളും ഈ വാര്‍ത്ത കേട്ട ഞെട്ടലില്‍ ആണ്. ദമ്പതികളില്‍ നിന്നും ആരും അങ്ങനെ ഒരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ല. ഓരോ ലോട്ടറി ടിക്കറ്റും എവിടെ നിന്നും എപ്പോള്‍ വാങ്ങുന്നുവെന്ന് അറിയാന്‍ തങ്ങളുടെ സിസ്റ്റത്തില്‍ സംവിധാനം ഉണ്ടെന്നു നാഷണല്‍ ടിക്കറ്റിന്റെ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല