നമ്മുടെ ആസ്പിരിനെക്കുറിച്ച് കേട്ടിട്ടുള്ളതൊന്നും അത്ര നല്ല കാര്യമൊന്നുമല്ല. എല്ലാദിവസവും ആസ്പിരിന്‍ കഴിക്കുന്നത് അങ്ങേയറ്റത്തെ പ്രശ്നമാണ് എന്ന മട്ടിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല, ആസ്പിരിന്‍ ആള് കൊള്ളാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചുമ്മാതെ ആളു കൊള്ളാമെന്നൊന്നും പറയാതെ കാര്യത്തിലേക്ക് വരാം. എല്ലാ ദിവസവും ഓരോ ആസ്പിരിന്‍ ഗുളിക കഴിക്കുന്നത് ക്യാന്‍സറിന് നല്ലതാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
നല്ലതാണെന്ന് വേറുതെ പറയുന്നതല്ല. ഒരു ദിവസം ഒരു ആസ്പിരിന്‍ ഗുളികവീതം കഴിച്ചാല്‍ ക്യാന്‍സര്‍ മൂലമുണ്ടാകുന്ന മരണസാധ്യത 37%വരെ കുറയുമെന്നാണ് പറയുന്നത്. കൂടാതെ ക്യാന്‍സര്‍ പടരുന്നതിനുള്ള സാധ്യതയും കുറയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആസ്പിരിന്‍ ഗുളിക നിങ്ങളുടെ ക്യാന്‍സര്‍ സാധ്യതയെ മൂന്നിലൊന്നായി കുറയ്ക്കുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ഓക്സ്ഫോര്‍ഡ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ കണ്ടുപിടുത്തങ്ങളുടെ വെളിച്ചത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരോട് ക്യാന്‍സര്‍ രോഗികള്‍ക്ക് ആസ്പിരിന്‍ ഗുളിക നല്കാന് നിര്‍ദ്ദേശം നല്‍കുമെന്നാണ് കേള്‍ക്കുന്നത്.
200,000 രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ പഠനത്തില്‍നിന്നാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ആസ്പിരിന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്. മൂന്നുവര്‍ഷം തുടര്‍ച്ചയായി ആസ്പിരിന്‍ ഗുളിക കഴിച്ചാല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത പുരുഷന്മാരില് 23 ശതമാനവും സ്ത്രീകളില്‍ 25ശതമാനവും കുറയ്ക്കും. അതുപോലെതന്നെ ക്യാന്‍സര്‍ ബാധിച്ച ഒരാളെ കണ്ടെത്തിയാല്‍ ആസ്പിരിന്‍ ഗുളിക കഴിക്കാന്‍ കൊടുക്കുക. അഞ്ച്, ആറ് വര്‍ഷം കഴിക്കുന്നതോടെ ക്യാന്‍സര്‍ വരാനുള്ള സാധ്യത 55 ശതമാനം കുറയും. കുടല്, കണ്ഠനാളം തുടങ്ങിയ ഇടങ്ങളിലെ ക്യാന്‍സറിനെ പ്രതിരോധിക്കാനാണ് ആസ്പിരിന്‍ കൂടുതലായും ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല