1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2012


പിറവം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കൈവരിച്ച അനൂപ് ജേക്കബിനെ അഭിനന്ദിക്കുന്നതിനോടൊപ്പം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അനൂപിന്റെ വിജയത്തിനു വേണ്ടി സഹായിച്ച പിറവം നിയോജക മണ്ഡലത്തില്‍ നിന്നും പുറത്തുനിന്നുള്ളതുമായ ബ്രിട്ടണിലെ മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും ഒ.ഐ.സി.സി യു.കെ പിറവം ഉപതെരഞ്ഞെടുപ്പ് കാമ്പയിന്‍ സബ് കമ്മറ്റി നന്ദി അറിയിച്ചു.

മുളന്തുരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് കെ.പി വിജി (ചെയര്‍മാന്‍), പിറവം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് തോമസ് പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍), ബിജു ചക്കാലയ്ക്കല്‍ (വൈസ് ചെയര്‍മാന്‍), ജെയ്‌സണ്‍ തോമസ് (ജോ. കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ യു.കെയില്‍ സംഘടിപ്പിച്ചിരുന്നത്.

കാമ്പയിന്റെ ഭാഗമായി പിറവം നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആളുകളെ നേരില്‍ കാണുകയും, അനൂപിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതിനായി അവരുടെ നാട്ടിലുള്ള മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്‍മ്മിപ്പിക്കുവാനും അഭ്യര്‍ത്ഥിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ മാസം ഒ.ഐ.സി.സി ബര്‍മ്മിങ്‌ഹാമില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ എല്ലാ യു.കെ മലയാളികളുടേയും സഹായം അഭ്യര്‍ത്ഥിച്ച് അനൂപ് ജേക്കബ് ടെലിഫോണിലൂടെ സംസാരിച്ചിരുന്നു.

ജില്ലയില്‍ നിന്നുള്ള മുന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒ.ഐ.സി.സി യു.കെ നാഷണല്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍, പിറവം ഉപതെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികള്‍ക്കായി നാട്ടിലെത്തി രണ്ട് ആഴ്‌ച്ചയോളും മണ്ഡലത്തില്‍ തന്നെ സജീവമായുണ്ടായിരുന്നു. പിറവം മണ്ഡലത്തിലുള്ള പരമാവധി യു.കെ മലയാളികളുടെ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് അനൂപ് ജേക്കബിന് അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചു.

ഈ അവസരത്തില്‍ യു.ഡി.എഫിന് ചരിത്ര വിജയം നേടിക്കൊടുക്കുന്നതിന് സഹായിച്ച എല്ലാ യു.കെ മലയാളികള്‍ക്കും സബ് കമ്മറ്റി ഭാരവാഹികളായ കെ.പി വിജി (ചെയര്‍മാന്‍), തോമസ് പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍), ബിജു ചക്കാലയ്ക്കല്‍ (വൈസ് ചെയര്‍മാന്‍), ജെയ്‌സണ്‍ തോമസ് (ജോ. കണ്‍വീനര്‍) എന്നിവര്‍ സംയുക്തമായി നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.