ഇന്ത്യന്‍ വിദേശകാര്യസര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥയും ഭര്‍ത്താവും ചേര്‍ന്ന് ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയെ അടിമപ്പണി ചെയ്യിച്ചെന്ന കേസില്‍ വേലക്കാരിക്ക് 15 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ജോഗേഷ് മല്‍ഹോത്ര, നീന മല്‍ഹോത്ര എന്നിവര്‍ക്ക് എതിരേ ശാന്തി ഗുരുംഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മജിസ്ട്രേറ്റ് കോടതി നല്‍കിയ വിധി യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി വിക്ടര്‍ മാരീരോ അംഗീകരിക്കുകയായിരുന്നു.
മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട് നിരാകരിക്കേണ്ട ആവശ്യം കാണുന്നില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും ഡിസ്ട്രിക്ട് കോടതി വ്യക്തമാക്കി. മാന്‍ഹാട്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കൌണ്‍സലറായിരുന്നു നീന.2006ലാണ് ഗുരുംഗിനെ ഇന്ത്യയില്‍ നിന്നു ജോലിക്കു കൊണ്ടുവന്നത്. മതിയായ ശമ്പളം നല്‍കാതെ ദീര്‍ഘസമയം ജോലി ചെയ്യിച്ചെന്നും അടിമയോടെന്നവണ്ണം പെരുമാറിയെന്നുമാണ് ഗുരുംഗിന്റെ പരാതി.
നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ നീനയ്ക്കു രണ്ടാഴ്ചത്തെ സമയമുണ്ടായിരുന്നെങ്കിലും അപ്പീല്‍ നല്‍കിയില്ല. തുടര്‍ന്നാണ് കോടതിയുടെ അന്തിമ വിധി. ഗുരുങ്ങിനെ യുഎസില്‍ വേലക്കാരിയായി നിര്‍ത്തിയിരുന്ന 2006-09 കാലയളവില്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യിച്ചുവെന്നും ആവശ്യത്തിനു ഭക്ഷണം നല്‍കിയില്ലെന്നുമാണു കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല