വരനെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കുന്നത് പുതിയ കാര്യമൊന്നുമല്ല. വിവാഹം കഴിക്കുന്നയാള്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ചുള്ള നിബന്ധനകളും കാണാറുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനേക്കുറിച്ച് ചില വ്യത്യസ്ത നിബന്ധനകള്‍ വച്ചിരിക്കുന്നു.
ചൈനാക്കാരിയായ ടൂ ഷിയൂയ്ക്കാണ് വരനെ വേണ്ടത്. ഇനി നിബന്ധനകള്‍ നോക്കാം- വിവാഹത്തിന് മുമ്പ് ശാരീരികബന്ധം പുലര്‍ത്താന്‍ അവശ്യപ്പെടുന്ന ആളാവരുത് ഭാവി വരന്‍. തീര്‍ന്നില്ല, വിവാഹം കഴിഞ്ഞാലും ശാരീരികബന്ധം പുലര്‍ത്താന്‍ ആവശ്യപ്പെടരുത്. അതായത് വിവാഹശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് മാത്രം സെക്സ്. ഇക്കാര്യങ്ങള്‍ അംഗീകരിച്ചാല്‍ വിവാഹം നടക്കും.
കന്യകാത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു വെബ്സൈറ്റ് തന്നെ ഈ സ്ത്രീക്കുണ്ട്. വിവാഹത്തിന് മുമ്പുള്ള ശാരീരികബന്ധം പാടില്ലെന്ന പ്രചാരണമാണ് ഇവര്‍ വെബ്സൈറ്റിലൂടെ പ്രധാനമായും നടത്തുന്നത്.
എന്തായാലും ടൂവിന്റെ പരസ്യം ഓണ്‍ലൈനില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മണിക്കൂറില്‍ 10,000 തവണയാണ് ഈ പരസ്യം ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. ഈ കടുംപിടുത്തങ്ങളും വച്ച് ടൂവിന് ഒരു ഭര്‍ത്താവിനെ കിട്ടുന്ന കാര്യം പാടാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. പ്രശസ്തി നേടാന്‍ ടൂ നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമാണ് പരസ്യമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല