1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയ്ക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് നല്‍കുന്ന രാജ്യത്തെ ഏറ്റവും ഉന്നതമായ പുരസ്‌കാരമാണിത്.

വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ശ്യാം ബെനഗല്‍, സയിദ് മിര്‍സ, രമേഷ് സിപ്പി, ബി കെ മൂര്‍ത്തി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

1959ല്‍ സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി സിനിമാലോകത്തെത്തുന്നത്. പിന്നീട് റേയുടെ കരവിരുതില്‍ വിരിഞ്ഞ ഇരുപതോളം ചിത്രങ്ങളിലെ മുഖ്യസാന്നിധ്യമായി സൌമിത്ര ചാറ്റര്‍ജി തിളങ്ങി. റേയെക്കൂടാതെ മൃണാള്‍ സെന്‍ ഉള്‍പ്പടെയുള്ള വിഖ്യാത സംവിധായകരുടെ സിനിമകളിലും സൌമിത്ര അഭിനയിച്ചു.

സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇപ്പോള്‍ നാടകരംഗത്താണ് സൌമിത്ര ചാറ്റര്‍ജി സജീവമായിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളും പത്മഭൂഷനും പത്മശ്രീയും നേടിയിട്ടുണ്ട്. പത്മശ്രീയും ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നിരസിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.