കേരളത്തിലെ കായികരംഗത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണം അസോസിയേഷനുകളുടെ ആധിക്യവും അവയ്‌ക്കുള്ളിലെ അഴിമതിയുമൊക്കെയാണ്. കേരളത്തില്‍ ഹോക്കിയ്‌ക്ക് രണ്ട് ഔദ്യോഗിക സംഘടനകളാണുള്ളത്. ഇവര്‍ പരസ്‌പരം പോര്‍വിളികളും കോടതി കേസുകളും നടത്തി മുന്നോട്ട് പോകുമ്പോള്‍ കേരളത്തിലെ ഹോക്കി പിന്നോട്ട് നടക്കുകയാണ്. കായികരംഗത്തെ കൊള്ളരുതായ്‌മകള്‍ക്കെതിരെ പ്രതികരിക്കുന്ന വോളിബോള്‍ പരിശീലകനായി മമ്മൂട്ടി അഭിനയിക്കുന്ന സിനിമ വരുന്നു.
വി.കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വോളിബാള്‍ പരിശീലകനായി വേഷമിടുന്നത്. കായികരംഗത്ത് ഇന്ന് നടക്കുന്ന പിന്‍വാതില്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്ന ശക്തമായ കഥാപാത്രമാണ് ഇതിലേത്. തിരക്കഥ എഴുതിയിരിക്കുന്നത് വൈ.വി രാജേഷാണ്. ജൂണില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
അതേസമയം വി.കെ പ്രകാശ് സംവിധാനം ചെയ്‌ത ബ്യൂട്ടിഫുള്‍ ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. ബ്യൂട്ടിഫുള്‍ ടീം ഒരുമിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്‌ജ് എന്ന ചിത്രം ഈയിടെ പ്രഖ്യാപിച്ചിരുന്നു. അനൂപ്‌മേനോനന്റെ തിരക്കഥയില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്‌ജ് എന്ന ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ മമ്മൂട്ടി ചിത്രത്തിനുശേഷമായിരിക്കും ട്രിവാന്‍ഡ്രം ലോഡ്‌ജ് തുടങ്ങുകയെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല