വിവാഹം പ്രഖ്യാപിച്ചുകൊണ്ട് സിനിമയില്‍ നിന്ന് വിടപറഞ്ഞ നയന്‍താര ശക്‌തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. നേരത്തെ അജിത്തിനൊപ്പം തമിഴ് ചിത്രത്തിലും നാഗാര്‍ജ്ജുനയ്‌ക്കൊപ്പം തെലുങ്ക് ചിത്രത്തിലും നയന്‍താര കരാര്‍ ഒപ്പിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ മറ്റൊരു തമിഴ് ചിത്രത്തിനുക്കൂടി നയന്‍താര ഡേറ്റ് നല്‍കിയിരിക്കുന്നു. ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍താര നായികയാകുന്നത്.
ഗോപീചന്ദാണ് ചിത്രത്തിലെ നായകന്‍. തമിഴില്‍ നിരന്തരം വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന നടനാണ് ഗോപീചന്ദ്. ജയം എന്ന ചിത്രത്തില്‍ ചെയ്‌ത വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോപീചന്ദ് നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഗോപീചന്ദിന്റെ വിവാഹം ഈ അടുത്തിടെ നടക്കുവാനിരിക്കുകയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ നിശ്‌ചയിച്ചിരുന്ന വിവാഹം നടക്കാതെ പോയി.
വിവാഹത്തിനുശേഷം പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. പ്രഭുദേവയുമായിട്ട് തെറ്റിപിരിഞ്ഞതിനുശേഷം നയനും തമിഴില്‍ തിരിച്ചു വരവിന്റെ പാതയിലാണ്. ഒരു മലയാളം ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും നയന്‍താര അഭിനയിക്കുമെന്ന് സൂചനയുണ്ട്. പ്രഭുദേവയുമായുള്ള പ്രണയബന്ധം തകര്‍ന്നശേഷമാണ് നയന്‍താര വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല