ലണ്ടന്‍: മനഃശാസ്ത്ര സിനിമകളിലൂടെ ലോകത്തെ അമ്പരപ്പിച്ച ആല്‍ഫ്രഡ് ഹിച്കോക്കിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണു ഹോളിവുഡിലെ മുന്‍നിര താരം ആന്റണി ഹോപ്കിന്‍സ്.
ഹിച്കോക്കിന്റെ ജീവിതവും സിനിമാപ്രവര്ത്തനങ്ങളും വിവരിക്കുന്ന ചിത്രത്തിലാണു ഹോപ്കിന്‍സ് വേഷമിടുക.
സ്റ്റീഫന്‍ റെബല്ലോയുടെ ആല്‍ഫ്രഡ് ഹിച്കോക്ക് ആന്‍ഡ് ദി മേക്കിംഗ് ഒഫ് സൈക്കോ എന്ന പേരില്‍ 1998ല്‍ ഇറങ്ങിയ പുസ്തകം അതേ പേരില്‍ സിനിമയാക്കുകയാണ്. ബ്രിട്ടീഷ് ഫിലിം മേക്കര്‍ സച്ചാ ഗെര്വാസിയാണ് ഈ ദൗത്യത്തിനു പിന്നില്‍.
ബ്രിട്ടിഷ് സിനിമയിലെ എക്കാലത്തെയും മികച്ച താരമായി ഹോപ്കിന്‍സ് ഈയിടെ തിരഞ്ഞെടുക്കപെ്പട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല