ഇംഗ്ലീഷ് ഭാഷ വലിയ സംഭവംതന്നെയാണ്. ചെറുപ്പകാലത്ത് ഏറ്റവും വിഷമം പിടിച്ച ഒന്നാണ് ഇംഗ്ലീഷ് പഠിക്കുകയെന്ന് പറഞ്ഞാല്‍. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇംഗ്ലീഷ് ഭാഷയുടെ പ്രശ്നങ്ങളെക്കുറിച്ച്. അതുണ്ടാക്കിയ മാനസിക വിഷമങ്ങളെക്കുറിച്ച്. 1,013,913 വാക്കുകളുള്ള ഇംഗ്ലീഷ് ഭാഷ കൈപിടിയിലാക്കാന്‍ ചില കുറുക്കുവഴികളുണ്ട്. ലോകത്തിലെ ഏതാണ്ട് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഇംഗ്ലീഷ് ഭാഷ സ്വയാക്തമാക്കുക വഴി നിങ്ങള്‍ ഗ്ലോബല്‍ മാനായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലതന്നെ.
ഇംഗ്ലീഷ് ഭാഷയോടുള്ള പേടിയങ്ങ് മാറ്റിയാല്‍ തന്നെ കാര്യങ്ങള്‍ നന്നായി നടക്കും. നിങ്ങള്‍ ഒരിക്കലും പേടിച്ച് മാറിനില്‍ക്കരുത്. അങ്ങനെ പേടിച്ച് മാറിനിന്നാല്‍ തീരുന്നതല്ല ഭാഷയിലെ പ്രശ്നങ്ങള്‍. പദാവലിയാണ് കാര്യങ്ങളെ ഒരുപരിധി നിയന്ത്രിക്കുന്നത്. അതായത് നിങ്ങള്‍ക്ക് ഇഷ്ടംപോലെ വാക്കുകള്‍ അറിയാമെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം അറിവായുന്ന ഭാഷയില്‍ വേറെ ഒരാളെ ബോധ്യപ്പെടുത്തുക എന്നതിനാണ് ഭാഷ ഉപയോഗിക്കുന്നത്. എന്നാല്‍ പലപ്പോഴും പറയാനുള്ള കാര്യം പറയാന്‍ സാധിക്കാതെ നമ്മള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
നിങ്ങള്‍ ഇന്‍റര്‍വ്യൂവിന് പങ്കെടുക്കുമ്പോഴും ആരോടെങ്കിലും സംസാരിക്കുമ്പോഴും കാര്യമായ പദാവലിയുണ്ടെങ്കില്‍ ഒരിടത്തും പരാജയപ്പെടേണ്ടിവരില്ല. 50,000ത്തോളം വാക്കുകള്‍ അറിയാവുന്ന പ്രൊഫ. ഡേവിഡ് ക്രിസ്റ്റല്‍ ഇംഗ്ലീഷ് ഭാഷയില്‍ നൂറോളം പുസ്തകങ്ങള്‍ എഴുതുകയും ധാരാളം ടിവി പ്രോഗ്രാമുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അദ്ദേഹം പറയുന്നത് സംസാരിക്കുന്ന സമയത്ത് പദാവലിയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കേണ്ട കാര്യമില്ല എന്നാണ്. ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏത് അപകടഘട്ടത്തേയും തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
വാക്കുകള്‍ അറിയില്ലെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളയുന്നു. അങ്ങനെയൊരു വാദമില്ലെന്നാണ് അദ്ദേഹം പറയുന്നത്. നൂറുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന അതേ പരാതിയാണിതെന്നും അദ്ദേഹം പറയുന്നു. വായന, എഴുത്ത്, സംസാരം തുടങ്ങി പലമേഖലകളിലായി പരന്നുകിടക്കുന്ന ഭാഷ നിങ്ങള്‍ക്ക് ഭംഗിയായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഡേവിഡ് ക്രിസ്റ്റല്‍ പറയുന്നത്. ഇനിയുള്ള ചോദ്യം എങ്ങനെ വാക്കുകള്‍ പഠിക്കുമെന്നതാണ്. എന്തെങ്കിലും വായിക്കാന്‍ ശ്രമിക്കുക. മനസിലാകാത്ത വാക്കുകള്‍ ഡിക്‌ഷണറി ഉപയോഗിച്ച് പഠിക്കുക.
അങ്ങനെ പതുക്കെപ്പതുക്കെ നിങ്ങള്‍ വാക്കുകള്‍ അധിപതിയായി മാറും. കാര്യങ്ങള്‍ വിവരിക്കാന്‍ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെവരും. വായിക്കാനും എഴുതാനുമെല്ലാം ശ്രമിക്കണം. അങ്ങനെ മാത്രമേ നല്ല ഇംഗ്ലീഷ് സ്വയാക്തമാക്കാന്‍ സാധിക്കൂ. നിങ്ങള്‍ ദിവസവും ഇംഗ്ലീഷ് പഠനത്തിനുവേണ്ടി സമയം കണ്ടെത്തണം. കാര്യമായി പഠിക്കണം. വാര്‍ത്തകളും മറ്റ് പരിപാടികളും കാണണം. അങ്ങനെ മാത്രമേ നല്ല ഇംഗ്ലീഷ് സ്വന്തമാക്കാന്‍ സാധിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല