അബോര്‍ഷന്‍ ഒരു പാപമാണെന്ന കാര്യത്തില്‍ സംശയമില്ലതന്നെ. എന്നാല്‍ ചില സാഹചര്യങ്ങള്‍ അബോര്‍ഷന്‍ ചെയ്യാതെ നിവൃത്തിയില്ല എന്ന അവസ്ഥയുമുണ്ട്. ചിലപ്പോള്‍ സാധാരണപോലെ ജീവിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത കുഞ്ഞാണ് ഗര്‍ഭപാത്രത്തില്‍ എന്ന് തോന്നിയാല്‍ പിന്നെന്ത് ചെയ്യും. അതുതന്നെയാണ് പ്രശ്നം. ബ്രിട്ടണിലെ അബോര്‍ഷന്‍ നിയമം രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് സാക്ഷിയാകുകയാണ്. കാരണം അബോര്‍ഷന്‍ നിയമം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പള്ളിമേധാവികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അബോര്‍ഷന്‍ നിയമം നടപ്പിലാക്കാന്‍തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് ബ്രിട്ടണിലെങ്ങും നടക്കുന്നത്. ചരിത്രത്തിലാദ്യമായി ബ്രിട്ടണില്‍ മറ്റൊരു പ്രതിഷേധത്തിനുള്ള കളമൊരുങ്ങുകയാണ്. അബോര്‍ഷന്‍ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് മറ്റൊരു സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടണിലെ മറ്റൊരു വിഭാഗം. അങ്ങനെ വന്നാല്‍ അത് ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സമരമായി മാറും. അബോര്‍ഷനെ എതിര്‍ക്കുന്നവരെ എതിര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നടത്തുമെന്നാണ് അറിയുന്നത്. ബ്രിട്ടണിലെ ഏറ്റവും വലിയ അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ അബോര്‍ഷനെ എതിര്‍ക്കുന്നവര്‍ സമരം ചെയ്തിരുന്നു. അതിനോടുള്ള പ്രതിഷേധ സൂചകമായി ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡ്വൈസറി സര്‍വ്വീസിന് മുമ്പിലാണ് സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
അബോര്‍ഷന്‍ നിയമം പുതിയ പ്രശ്നമായി ഉയര്‍ന്നുവരുന്ന ബ്രിട്ടണില്‍ പലതരത്തിലുള്ള സമരങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡ്വൈസറി സര്‍വ്വീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് ആരാണ് എന്നതിലുപരി അബോര്‍ഷന്‍ നിയമത്തിന്റെ രൂക്ഷതയാണ് എല്ലാവരും ചര്‍ച്ച ചെയ്തത്. ബ്രിട്ടണിലെ റോമന്‍ കത്തോലിക്ക സമുദായവും ഓര്‍ത്തഡോക്സ് സഭയുമെല്ലാം രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് ഇതിനെ നേരിട്ടിരിക്കുന്നത്. പുതിയ ചില സമരരീതികള്‍ക്കും ഇരുവിഭാഗവും രൂപംനല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല