1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

ബെന്നി മാവേലി

യുകെ മലയാളികളുടെയും നനീറ്റന്‍ ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്റെയും സ്വപ്നസാക്ഷാത്കാരമായ ഇന്‍ഡസ് പ്രീമിയര്‍ ലീഗ് (ഐപിഎല്‍ ) ട്വന്റി 20 ടൂര്‍ണമെന്റ് ജൂണ്‍ 24 മുതല്‍ ജൂലൈ ഒന്ന് വരെ ആതിഥേയ ടീം ഇന്‍ഡസ് കോബ്രാസിന്റെ ഹോംഗ്രൗണ്ടായ മാര്‍ക്കറ്റ്‌ബോസ്വര്‍ത്ത് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ നടക്കും.ബീ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡ്(കാനഡ ഇമിഗ്രേഷന്‍ ) ഉം ട്രാവല്‍ വിഷനുമാണ് ജനമനസുകളില്‍ ഇടം നേടിയ ഇന്‍ഡസ് പ്രീമിയര്‍ ലീഗ് (ഐപിഎല്‍ ) ട്വന്റി 20 ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍.

ചാമ്പ്യന്‍മാര്‍ക്ക് 501 പൗണ്ട് ക്വാഷ് പ്രൈസും ട്രാവല്‍വിഷന്‍ വക ട്രോഫിയും റണ്ണറപ്പാകുന്ന ടീമിന് 251 പൗണ്ട് ക്യാഷ് അവാര്‍ഡും ബിനു ജോസ് മൂലേപള്ളില്‍ നല്‍കുന്ന ചിന്നമ്മാജോസ് മൂലേപള്ളില്‍ എവറോളിംങ്ങ് ട്രോഫിയും സമ്മാനിക്കും.കളിയിലെ കേമന് ജോസ് ഇന്‍ജ്വറി ക്ലെയിംസൊല്യൂഷന്‍ കനന്‍ട്രി നല്‍കുന്ന 51 പൗണ്ട് ക്യാഷ് അവാര്‍ഡും മികച്ച ബാറ്റ്‌സ്മാന് ലെസിസ്റ്ററിലെ മെലഡി ഓര്‍കസ്ട്ര നല്‍കുന്ന സമ്മാനവും ഫെയര്‍പ്ലെ അവാര്‍ഡിനര്‍ഹരാവുന്നവര്‍ക്ക് പാചക സാമ്രാട്ട് ബെന്നി സ്റ്റവനേജ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടാകുമെന്ന് ഇന്‍ഡസ് പ്രസിഡന്റ് റെജി ഡാനിയേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ടോണി ജോസഫ് 07947931143
അഭിലാഷ് ഗോപിദാസന്‍ 07939412784
ഷിജി ചാക്കോ 07983629860

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.