1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

വമ്പന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം.ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ ഒരു പോയിന്റ് പിറകിലുള്ള സിറ്റി ഇപ്പോഴും ലീഗില്‍ രണ്ടാം സ്ഥാനത്താണ്. യുണൈറ്റഡിന് എഴുപതും സിറ്റിക്ക് 69ഉം പോയിന്റാണുള്ളത്. 49 പോയിന്റുള്ള ചെല്‍സി ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്. എവര്‍ട്ടണിനെ തോല്‍പിച്ച് ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തേയ്ക്കു കയറി. അതേസമയം പ്രീമിയര്‍ലീഗില്‍ പുറത്താകല്‍ ഭീഷണിയില്‍ കഴിയുകയായിരുന്ന ക്യു.പി.ആര്‍ ലിവര്‍പൂളിനെ അട്ടിമറിച്ചു.ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂളിനെ അട്ടിമറിച്ചത്.

42 പോയിന്റുള്ള ലിവര്‍പൂള്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ഈ ജയത്തോടെ 25 പോയിന്റുള്ള ക്വി.പി. ആര്‍. പതിനേഴാം സ്ഥാനത്തേയ്ക്കു കയറി തല്‍ക്കാലം പുറത്താകല്‍ ഭീഷണിയില്‍ നിന്ന് മുക്തരായി.29 കളികളില്‍ നിന്ന് 55 പോയിന്റോടെയാണ് ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കയറിയത്. 37 പോയിന്റുള്ള എവര്‍ട്ടണ്‍ പത്താം സ്ഥാനത്താണ്.

ആഴ്‌സനല്‍ ഒരു പടി മുന്നേറിയപ്പോള്‍ നാലാം സ്ഥാനത്തേയ്ക്ക് ഇറങ്ങിക്കൊടുക്കേണ്ടിവന്നത് ടോട്ടനമാണ്. സ്‌റ്റോക്ക് സിറ്റിയോട് അപ്രതീക്ഷിതമായി സമനില വഴങ്ങേണ്ടിവന്നതാണ് അവര്‍ക്ക് വിനയായത്. 54 പോയിന്റുള്ള അവരിപ്പോള്‍ നാലാം സ്ഥാനത്താണ്. ഈ സമനിലയോടെ സ്‌റ്റോക്ക് സിറ്റി 37 പോയിന്റുമായി 11-ാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.