കഴിഞ്ഞ ദിവസം കുടുംബത്തിന്റെ മാനം കളഞ്ഞു കുളിക്കുന്ന സ്ത്രീകളെ ശിക്ഷിക്കുന്നതിനെ ബ്രിട്ടനിലെ അഞ്ചില്‍ ഒരു ഏഷ്യന്‍ വംശജരും അനുകൂലിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പ്രധാനമായും പാകിസ്ഥാനില്‍ നിന്നും കുടിയേറിയവര്‍ ആണ് ഇത്തരം മാനം കാക്കല്‍ കൊലയ്ക്ക് മുതിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
ഇന്നലെ പുറത്തു വന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് കുടുംബത്തിന്റെ മാനം കെടുത്തിയെന്ന്് ആരോപിച്ച് പാക്കിസ്ഥാനില്‍ 943 വനിതകളെ കഴിഞ്ഞവര്‍ഷം സ്വന്തക്കാര് തന്നെ കൊലപ്പെടുത്തിയെന്നാണ്. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ടു പുറത്തുവിട്ടത് പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനാണ്.
കൊല്ലപ്പെട്ടവരില്‍ 93 പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. പലരെയും കൊലപ്പെടുത്തിയത് സഹോദരന്മാരോ ഭര്ത്താക്കന്മാരോ ആണെന്ന് കഴിഞ്ഞദിവസം സംഘടന പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. അവിഹിത ബന്ധം പുലര്‍ത്തിയെന്നും മറ്റു വിഭാഗത്തില്‍പ്പെട്ടവരുമായി പ്രേമബന്ധം പുലര്‍ത്തിയെന്നും ആരോപിച്ചാണ് മിക്കവരെയും വകവരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല