ജലം നമുക്ക് അത്യന്താപേക്ഷിതമാണ് എന്നുള്ള കാര്യത്തില്‍ സംശയം ഒന്നുമില്ല. എന്തിനു നമ്മുടെ ശരീരത്തിന്റെ വലിയോരംശം പോലും ജലമാണ്. ഇതിനെക്കുറിച്ചുള്ള അബദ്ധധാരണയും ജനങ്ങള്‍ക്കിടയില്‍ കൂടുതലുണ്ട് ഈ രീതിയിലുള്ള അഞ്ചു കേട്ട് കഥകളാണ് നാമല്‍ താഴെ കൊടുക്കുന്നത്.
നിര്‍ജലീകരണം തടയുന്നതിന് ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം
ഇത് മിനറല്‍ വാട്ടര്‍ കമ്പനികള്‍ നടത്തുന്ന പ്രചാരണത്തിന്റെ ഫലമാണ് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. ആര് മുതല്‍ എട്ടു ഗ്ലാസ് വരെ ദ്രവപദാര്‍ത്ഥം ഉള്ളില്‍ ചെല്ലണം എന്നാണു പഠനങ്ങള്‍ പറയുന്നത്. ജലം എന്നല്ല ദ്രവം എന്നാണു പറഞ്ഞിട്ടുള്ളത്. നാം കഴിക്കുന്ന പച്ചക്കറിയില്‍ പോലും എണ്പതു ശതമാനം ദ്രവം ആണ് അടങ്ങിയിരിക്കുന്നത്. ഇങ്ങനെ നാം അറിയാതെ തന്നെ ഇത്രയും ജലാംശം ശരീരത്തിന് ലഭിക്കുന്നുണ്ട്. ചായ, പാല്‍ തുടങ്ങിയവ വേറെയും. ചൂടുള്ള കാലാവസ്ഥ ഭാരം കുറയ്ക്കുന്നത് സാധാരണമാണ് എന്നിരിക്കെ അതിനായി വെള്ളം ധാരാളം കുടിക്കുന്നത് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല.
ചായ, കാപ്പി തുടങ്ങിയവ നിങ്ങളെ നിര്‍ജലീകരണത്തിന് ഇടയാക്കും
ചായ, കാപ്പി തുടങ്ങിയവ നിങ്ങളെ നിര്‍ജലീകരണത്തിന് ഇടയാക്കുമോ? ഇല്ല. ചായ കാപ്പി തുടങ്ങിയവയില്‍ അടങ്ങിയ കഫീന്‍ ആണ് നമ്മെ മൂത്രം ഒഴിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്നോഴിച്ചു നിര്‍ജലീകരിക്കുവാനായി പ്രത്യേക കഴിവ് ഇവര്‍ക്കാര്‍ക്കുമില്ല.
ജലം നിരുപദ്രവകാരി
വെള്ളം എത്ര കുടിച്ചാല്‍ ശുദ്ധമല്ലേ എന്ന് കരുതുന്നവര്‍ ഇത് വായിക്കുക. ധാരാളം വെള്ളം അകത്തു ചെല്ലുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും. ചില കായിക താരങ്ങള്‍ ഈ പ്രശ്നങ്ങളാല്‍ വലഞ്ഞിട്ടുണ്ട്. ജല നഷ്ടം നികത്തുവാനായി അധിക ജലം കുറച്ചു സമയത്തിനുള്ളില്‍ ഉള്ളിലേക്ക് എടുക്കുന്നത് ജീവന് വരെ ഭീഷണി ഉണ്ടാക്കും.
ടാപ്പ് വാട്ടറിനെക്കാള്‍ സുരക്ഷിതം വാട്ടര്‍ ബോട്ടില്‍
ബോട്ടിലില്‍ വാങ്ങുന്ന വെള്ളത്തിലാണ് പലരുടെയും വിശ്വാസം തൂങ്ങിക്കിടക്കുന്നത്. ടാപ്പ്പ് വാട്ടര്‍ എല്ലായ്പ്പോഴും പരിശോധനകള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒന്നാണ്. അതിനാല്‍ അത് വഴി പ്രശ്നങ്ങള്‍ ഉണ്ടാകുക അസാധാരണമാണ്. മറിച്ചു ബോട്ടില്‍ വെള്ളം ടാപ്പ് ജലത്തേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് തയ്യാറാക്കുന്നതും. ടാപ്പ് വാട്ടര്‍ താരതമ്യേന വില കുറവായതിനാല്‍ ആണ് ഈ സംശയം ജനങ്ങള്‍ക്കിടയില്‍ വരുവാന്‍ കാരണം.
വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്നു
വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പും അലിഞ്ഞു പോകുന്നു എന്നാണു പലരുടെയും ധാരണ. മറിച്ചു ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് കഴിക്കുന്ന അളവ് കുറക്കുന്നതിനു സഹായിക്കും. ഇത് വഴി ഭാരം കുറയും എന്നുള്ളത് മാത്രമാണ് ഈ വാക്കുകളിലെ സത്യം അല്ലാതെ മറ്റൊരു രീതിയിലും ജലം ഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല