1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2012

ഓക്സ്ഫോര്‍ഡ് കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു പണത്തിനായി വില്‍ക്കുന്ന വന്‍ ശൃംഖലയിലെ പതിമൂന്ന് പേര്‍ പിടിയില്‍. പതിനൊന്നു വയസിനും പതിനാറു വയസിനും ഇടയിലുള്ള 24 പെണ്‍കുട്ടികളെ ആണ് ഇവര്‍ വേശ്യാവൃത്തിക്കായി നിര്‍ബന്ധിച്ചു ലൈംഗികമായി ചൂഷണം ചെയ്തു കൊണ്ടിരുന്നത് എന്ന് പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തെംസ് വാലി പോലീസിന്റെ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. പിടിയിലായ പന്ത്രണ്ടു പേരും 21-37 വയസിനുള്ളില്‍ ഉള്ളവരാണ്. പതിനെട്ടു വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ വേശ്യാവൃത്തി ചെയ്യുന്നത് വിലക്കിയിട്ടുള്ള രാജ്യമാണ് ബ്രിട്ടന്‍.

എതിര്‍പ്പുകള്‍ വക വെക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് കുത്തി വച്ചതിനും, ബലാത്സംഗത്തിനും പ്രേരിപ്പിച്ചതിനും കൂട്ട് നിന്നതിനും പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്. സൂപ്രണ്ട് മാസന്‍ പറഞ്ഞത് ഇവര്‍ ഇതൊരുവ്യവസായമായി കൊണ്ട് നടന്നിരുന്ന വന്‍ സംഘം ആണെന്നാണ്‌. വേശ്യാവൃത്തിക്കായി ഇവര്‍ ഈ പെണ്‍കുട്ടികളെ ഉപയോഗിക്കുകയായിരുന്നു. വളരെ തുച്ചമായ പണം പ്രതിഫലം നല്‍കിയാണ് ഇത്രയും കുട്ടികളെ അവര്‍ സംരക്ഷിച്ചു പോന്നിരുന്നത്.

പെണ്‍കുട്ടികളുടെ പേരും വിവരവും പുറത്തു പോകാതെ തന്നെ അവരെ സംരക്ഷിക്കുക എന്നുള്ളതാണ് തങ്ങളുടെ ലക്‌ഷ്യം എന്നും പോലീസ്‌ അറിയിച്ചു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. പല ഉന്നതന്മാര്‍ക്കും ഇവരുമായി ബന്ധമുണ്ടെന്നാണ് സംസാരം. കുടുംബങ്ങളെ ബാധികാത്ത രീതിയില്‍ ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് സൂപ്രണ്ട് ക്രിസ് ഷാര്‍പ്പ് അറിയിച്ചു. ദുരുപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞതിനു ശേഷം വേരോടെ പിഴ്തെടുക്കും വിധം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ്‌ അറിയിച്ചിട്ടുണ്ട്. കണ്ടെടുത്ത പെണ്‍കുട്ടികളെ പോലീസ്‌ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

ഇന്നലെ ഇത്തരത്തില്‍ വന്‍ പെണ്‍വാണിഭ സംഘം ഒക്സ്‌ഫോര്‍ഡിലും പരിസരത്തും അരങ്ങ് വാഴുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നൂറില്‍ അധികം വരുന്ന പോലീസുകാര്‍ നടത്തിയ റെയ്ഡില്‍ ആണ് ഇവരെ പിടികൂടിയത്. പെണ്‍കുട്ടികളെ വില്‍ക്കുനതിനു മുന്‍പ്‌ ഇവര്‍ അവര്‍ക്ക് മയക്കുമരുന്ന് കുത്തിവെച്ചു ലൈംഗികമായി പീഡിപ്പിക്കാരുണ്ടെന്നും പോലീസിന്റെ കയ്യില്‍ എത്തപ്പെട്ട പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ ഇനിയും ബ്രിട്ടണില്‍ ഉള്ളതായി പോലീസ്‌ സംശയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.