കാമുകനും നടനുമായ പി വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി അല്‍ഫോണ്‍സയുടെ ജാമ്യാപേക്ഷ ചെന്നൈ കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി പി കലയരശനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസിന്റെ അന്വേഷണത്തില്‍ കാലതാമസമുണ്ടാവാതിരിക്കാനാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി അറിയിച്ചു
തന്റെ മകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സയ്ക്കും മറ്റ് രണ്ടു പേര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിനോദിന്റെ പിതാവ് ചെന്നൈ പൊലീസ് കമ്മീഷണറെ കണ്ടിരുന്നു. വിനോദിന്റെ ബന്ധുവായ ബി സുകുമാരന്‍ ഇക്കാര്യം കാണിച്ച് വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
കല്‍പ്പാക്കം സ്വദേശിയായ വിനോദ് കുറച്ചു മാസങ്ങളായി നടിയ്ക്കൊപ്പം കഴിയുകയായിരുന്നു. ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനോദ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാമുകന് മരിച്ചതില്‍ മനംനൊന്ത് നടി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല