സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപത തലത്തിലുള്ള കമ്മറ്റിക്ക് 2012-2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ബര്‍മിംഗ്ഹാമിന് സമീപം ബാല്‍സാല്‍ കോമണ്‍ കത്തോലിക്കാ പള്ളിയില്‍ വച്ച് സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിന്‍ ഫാ.സോജി ഓലിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സെന്‍ട്രല്‍ കൌണ്‍സില്‍ പ്രതിനിധി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ജോണ്സന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് കണ്‍വീനര്‍ സജിമോന്‍ വരവ്ചിലവ് കണക്കും അവതരിപ്പിച്ചു.
തുടര്‍ന്നു ജനറല്‍ കണ്‍വീനര്‍, സെബാസ്ത്യന്‍ (വാള്‍സാല്‍), സെക്രട്ടറി ജോയ് (സെട്ജ്ലീ) ധനകാര്യം സജിമോന്‍ (സ്റ്റെച്ച്ഫോര്‍ഡ്), ജോ.സെക്രട്ടറി ജെസ്സി (വാല്‍സാല്‍), വിശ്വാസ പരിശീലനം ബിജു പൈനാടത്ത് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്), കുടുംബ പ്രേക്ഷിതത്വം ഷാജി (നോര്‍ത്ത്‌ഫീല്‍ഡ്) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ ഫാ.ജോമോന്‍ തൊമ്മാന ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ ജൂണ്‍ 23 ന് കവന്‍ട്രിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബ്ബാനയോടെ യോഗം അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല